Posts

Showing posts from November, 2020

South Western Railway Sports Quota Jobs 2020 – 2021

Image
സൗത്ത് വെസ്റ്റേൺ റെയിൽ‌വേയിൽ മികച്ച കായിക താരങ്ങൾക്ക് അവസരം.  യോഗ്യതയുള്ളവരും താൽപ്പര്യമുള്ളവരുമായ കായിക താരങ്ങൾക്ക് ഓൺലൈൻ മുഖേനെ അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസ യോഗ്യത: സൗത്ത് വെസ്റ്റേൺ റെയിൽ‌വേയുടെ ഔദ്യോഗിക വിജ്ഞാപന പ്രകാരം ഉദ്യോഗാർത്ഥി ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10, 12, ഐടിഐ പൂർത്തിയാക്കിയിരിക്കണം. പ്രായപരിധി:   പ്രായം കുറഞ്ഞത് 18 വയസും പരമാവധി 25 വയസും ആയിരിക്കണം. സെലക്ഷൻ: ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്. ഒഴിവുകൾ: 21 കായിക ഇനങ്ങൾ  അത്‌ലറ്റിക്സ് (പുരുഷന്മാർ) 3 അത്‌ലറ്റിക്സ് (സ്ത്രീകൾ) 2 ബാഡ്മിന്റൺ (പുരുഷന്മാർ) 2 ക്രിക്കറ്റ് (പുരുഷന്മാർ) 3 ഭാരോദ്വഹനം (പുരുഷന്മാർ) 2 ടേബിൾ ടെന്നീസ് (പുരുഷന്മാർ) 1 ഹോക്കി (പുരുഷന്മാർ) 4 നീന്തൽ (പുരുഷന്മാർ) 2 ഗോൾഫ് (പുരുഷന്മാർ) 2 യോഗ്യതയുള്ള എല്ലാവർക്കും താഴെക്കൊടുത്തിരിക്കുന്നതുപോലെ നവംബർ -2020 സൗത്ത് വെസ്റ്റേൺ റെയിൽവേ സ്പോർട്സ് ക്വാട്ട നിയമനത്തിന് അപേക്ഷിക്കാം ഘട്ടം -1: ഒന്നാമതായി സൗത്ത് വെസ്റ്റേൺ റെയിൽ‌വേ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം 2020 കൃത്യമായി വായിക്കുക. യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത...

Calicut University BPEd & BPEd Integrated Admission

Image
കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകളുടെ  പ്രവേശനത്തിനു അപേക്ഷിച്ചവരോട് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ‌ ഇമെയിൽ ചെയ്യാനുള്ള അവസാന തീയതി നീട്ടി. നവംബർ 30 വരെ സർട്ടിഫിക്കറ്റുകൾ  ഇമെയിൽ ചെയ്യാം. രണ്ടു വർഷ BPEd. നാലു വർഷ BPEd. കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർഥികളാണ് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ ഇമെയിൽ ചെയ്യേണ്ടത്. നവംബർ 25ന് 5 മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് ഇമെയിൽ ചെയ്യുമ്പോൾ, അപേക്ഷകൻ അവരുടെ മുഴുവൻ പേര്, CAP ID എന്നിവ വ്യക്തമായി സൂചിപ്പിക്കുക. Email ID: phyednentranceuoc@gmail.com ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷയുടെ മാർക്കും സ്പോർട്സ് അചീവ്മെന്റ് സർട്ടിഫിക്കറ്റുകളുടെ വെയിറ്റേജിന്റെ അടിസ്ഥാനത്തിൽ നടക്കും. കൊറോണ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷയും ശാരീരിക യോഗ്യത പരീക്ഷയും റദ്ദ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ വെയിറ്റേജിന്റെ അടിസ്ഥാനത്തിലും പ്രവേശനം നടത്താൻ തീരുമാനിച്ചത്.

Artillery Centre Hyderabad Army Bharti Rally 2020 2021, UHQ Recruitment for GD/Clerk/Trades

Image
ഹൈദരാബാദ് ആർട്ടിലെറി സെന്ററിൽ മികച്ച കായിക താരങ്ങൾക്കായി റിക്രൂട്ട്മെന്റ് റാലി നടത്തുന്നു.  അത്ലറ്റിക്സ്, ഷൂട്ടിംഗ്, കബഡി, ബോക്സിങ്, ഫുട്ബോൾ, ഹാൻഡ്ബോൾ,  ഹോക്കി, ബാസ്കറ്റ്ബോൾ, വോളിബോൾ, റോയിങ്, കനോയിങ് & കയാക്കിങ് തുടങ്ങിയ കായിക ഇനങ്ങളിൽ പങ്കെടുത്തവർക്ക് അപേക്ഷിക്കാം. നാഷണൽ / ഇന്റർനാഷണൽ തലത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്കാണ് പങ്കെടുക്കാൻ സാധിക്കുക. സെലക്ഷൻ പ്രോസസ് Physical Fitness Test (PFT) Physical Measurement Test Document Verification Medical Examination Written Exam Test ആവശ്യമായ രേഖകൾ 10th/SSC class original mark sheet Original Army Relationship Certificate 12th/intermediate original mark sheet Birth Day certificate of Candidate Adhaar card/Voter ID/Pan Card/Driving Licence as id proof Domicile Certificate Nativity/Domicile Certificate Caste Certificate Character Certificate. 25 passport size colour photos Sports certificate NCC Certificate (if any) Police Clearance Certificate  നോട്ടിഫിക്കേഷൻ

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

Image
കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകളുടെ  പ്രവേശനത്തിനു അപേക്ഷിച്ചവരോട് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യാൻ നിർദ്ദേശം. രണ്ടു വർഷ BPEd. നാലു വർഷ BPEd. കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർഥികളാണ് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. നവംബർ 25ന് 5 മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് അപ്‌ലോഡുചെയ്യുമ്പോൾ, അപേക്ഷകൻ അവരുടെ മുഴുവൻ പേര്, CAP ID എന്നിവ വ്യക്തമായി സൂചിപ്പിക്കുക. Email ID: phyednentranceuoc@gmail.com ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷയുടെ മാർക്കും സ്പോർട്സ് അചീവ്മെന്റ് സർട്ടിഫിക്കറ്റുകളുടെ വെയിറ്റേജിന്റെ അടിസ്ഥാനത്തിൽ നടക്കും. കൊറോണ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷയും ശാരീരിക യോഗ്യത പരീക്ഷയും റദ്ദ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ വെയിറ്റേജിന്റെ അടിസ്ഥാനത്തിലും പ്രവേശനം നടത്താൻ തീരുമാനിച്ചത്.

കായികതാരങ്ങൾക്ക് അവസരം

Image
മദ്രാസ് റെജിമെന്റൽ സെന്ററിൽ മികച്ച കായികതാരങ്ങൾക്കായി റിക്രൂട്മെന്റ് നടക്കുന്നു. അന്തർദേശീയ, ദേശീയ, സംസ്ഥാന, ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ കരസ്ഥമാക്കിയ കായികതാരങ്ങൾക്ക് അപേക്ഷിക്കാം. നാലു ഘട്ടങ്ങളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.  നോട്ടിഫിക്കേഷനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.  നോട്ടിഫിക്ഷൻ

ഫുട്‍ബോളും സോക്കറും ഒന്നാണോ?

Image
അസോസിയേഷൻ ഫുട്ബോൾ, ഗ്രിഡിറോൺ ഫുട്ബോൾ, ഓസ്ട്രേലിയൻ ഫുട്ബോൾ ലോകത്തെ ഏറ്റവും ജനപ്രിയ കായിക ഇനങ്ങളിലൊന്നാണ് ഫുട്ബോൾ. വിവിധ രാജ്യങ്ങളുടെയും താരങ്ങളുടെയും കടുത്ത ആരാധകരാണ് നമ്മൾ.  ഫുട്ബോൾ ലോകകപ്പ്, മറ്റു ലീഗ് മത്സരങ്ങൾ വരുമ്പോൾ നമ്മളെത്ര ആവേശഭരിതരാണെന്ന് നമുക്കറിയാം.  ചിലപ്പോഴൊക്കെ ഫുട്ബോൾ എന്നതിന് പകരം സോക്കർ എന്നും നാം ഉപയോഗിക്കാറുണ്ട്. ശരിക്കും ഈ രണ്ടു പേരുകളും ഒരു   രണ്ട് വാക്കുകളും ഒരേ കായിക ഇനത്തെയാണോ സൂചിപ്പിക്കുന്നതെന്ന്? ചിലർ അത് രണ്ടും ഒന്നാണെന്നും മറ്റുചിലർ ഇവ രണ്ടു കായിക ഇനങ്ങളാണെന്നും പറയുന്നു. എന്നാൽ ചില സമാനതകൾ ഉണ്ടെങ്കിലും ഈ രണ്ടു പേരുകളും വ്യത്യസ്തമാണ് എന്നതാണ് സത്യം.   പ്രധാനമായും കാലുപയോഗിച്ചു കളിക്കുന്ന കായിക ഇനങ്ങളെയല്ലാം പൊതുവെ വിളിക്കുന്ന പേരാണ് ഫുട്ബോൾ. അപ്പോൾ കാലുപയോഗിച്ചു കളിക്കുന്ന വേറെ ഇനങ്ങളും ഉണ്ടോ? അതിനെയൊക്കെ ഫുട്ബോൾ എന്ന് വിളിക്കാറുണ്ടോ? ഉണ്ട്, അവയേതൊക്കെ എന്ന് നോക്കാം. അസോസിയേഷൻ ഫുട്ബോൾ, ഗ്രിഡിറോൺ ഫുട്ബോൾ, ഓസ്ട്രേലിയൻ ഫുട്ബോൾ, റഗ്ബി, ഗാലിക് ഫുട്ബോൾ എന്നിവയാണ് വ്യത്യസ്ത തരം ഫുട്ബോൾ ഗെയിമുകൾ. നമ്മൾ സാധാരണ ഫുട്ബോൾ എന്ന് വിളിക്കുന്നത...

ഖേലോ ഇന്ത്യയിൽ ഹോക്കി പരിശീലകർക്ക് അവസരം.

Image
ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചു വരുന്ന ഖേലോ ഇന്ത്യ സെന്ററിലേക്ക് ഹോക്കി പരിശീലകർക്ക് അവസരം. യോഗ്യത: എൻ. ഐ. സ് ഡിപ്ലോമ ഉള്ളവർക്കും രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിതീകരിച്ചവർക്കും  മെഡൽ നേടിയവർക്കും അന്തർ സംസഥാന മത്സരങ്ങളിൽ സംസഥാനത്തെ  പ്രതിനിതീകരിച്ചവർക്കും മെഡൽ നേടിയവർക്കും അപേക്ഷിക്കാം.  ബയോഡേറ്റയും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പിയും കോളേജ് കായിക വിഭാഗത്തിൽ നേരിട്ടെത്തിക്കുകയോ തപാൽ മുഖേന എത്തിക്കുകയോ ചെയ്യാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 16 കൂടുതൽ വിവരങ്ങൾക്ക് 0480-2825258, 2820005

കായിക മേഖലയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകൾ അനുവദിച്ചു.

Image
ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം) ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് ഭരണപരമായ അനുമതി നൽകി. സർക്കാർ, എയ്ഡഡ് കോളേജുകളിലും മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ  സർവ്വകലാശാലകളിലും പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. കായിക മേഖലയുമായി ബന്ധപ്പെട്ട്  ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം) എന്ന കോഴ്സ് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള  സെന്റ് തോമസ് കോളേജ്, പാല, യൂസി കോളേജ് ആലുവ എന്നിവിടങ്ങളിൽ ആണ് പുതിയ കോഴ്‌സുകൾ അനുവദിച്ചത്. ഇതോടെ കായിക മേഖലയിൽ പുതിയ ജോലി അവസരങ്ങൾ കൂടിയാണ് ഉണ്ടാകുന്നത്. ഈ അധ്യയന വർഷം മുതൽ തന്നെ അഡ്മിഷൻ ആരംഭിക്കും കായികരംഗത്തെ ചുറ്റിപ്പറ്റിയുള്ള കരിയർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കടന്നുവരാൻ പറ്റുന്ന കോഴ്സ് ആണ് ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം). കായികരംഗത്തെ ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ കോഴ്‌സ് കൈകാര്യം ചെയ്യുന്നത്.  സ്‌പോർട്‌സ് ഇവന്റുകൾ, ധനകാര്യം, മറ്റ് വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്മതയെക്കുറിച്ച് ബാച്ച...