കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ
കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകളുടെ പ്രവേശനത്തിനു അപേക്ഷിച്ചവരോട് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാൻ നിർദ്ദേശം.
രണ്ടു വർഷ BPEd. നാലു വർഷ BPEd. കോഴ്സുകൾക്ക് അപേക്ഷിച്ച വിദ്യാർഥികളാണ് അവരുടെ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടത്. നവംബർ 25ന് 5 മണിക്ക് മുൻപായി സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം.
സ്‌പോർട്‌സ് സർട്ടിഫിക്കറ്റ് അപ്‌ലോഡുചെയ്യുമ്പോൾ, അപേക്ഷകൻ അവരുടെ മുഴുവൻ പേര്, CAP ID എന്നിവ വ്യക്തമായി സൂചിപ്പിക്കുക.
Email ID: phyednentranceuoc@gmail.com
ഈ കോഴ്സുകളിലേക്കുള്ള പ്രവേശനം യോഗ്യതാ പരീക്ഷയുടെ മാർക്കും സ്പോർട്സ് അചീവ്മെന്റ് സർട്ടിഫിക്കറ്റുകളുടെ വെയിറ്റേജിന്റെ അടിസ്ഥാനത്തിൽ നടക്കും.
കൊറോണ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷയും ശാരീരിക യോഗ്യത പരീക്ഷയും റദ്ദ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും സ്പോർട്സ് സർട്ടിഫിക്കറ്റിന്റെ വെയിറ്റേജിന്റെ അടിസ്ഥാനത്തിലും പ്രവേശനം നടത്താൻ തീരുമാനിച്ചത്.
Comments
Post a Comment
If you have any doubts, Please let me know