കായിക മേഖലയുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകൾ അനുവദിച്ചു.
ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം)
ഉന്നത വിദ്യാഭ്യാസ വകുപ്പ് കേരളത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് ഭരണപരമായ അനുമതി നൽകി. സർക്കാർ, എയ്ഡഡ് കോളേജുകളിലും മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകളിലും പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്.
കായിക മേഖലയുമായി ബന്ധപ്പെട്ട് ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം) എന്ന കോഴ്സ് മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റ് തോമസ് കോളേജ്, പാല, യൂസി കോളേജ് ആലുവ എന്നിവിടങ്ങളിൽ ആണ് പുതിയ കോഴ്‌സുകൾ അനുവദിച്ചത്. ഇതോടെ കായിക മേഖലയിൽ പുതിയ ജോലി അവസരങ്ങൾ കൂടിയാണ് ഉണ്ടാകുന്നത്. ഈ അധ്യയന വർഷം മുതൽ തന്നെ അഡ്മിഷൻ ആരംഭിക്കും
കായികരംഗത്തെ ചുറ്റിപ്പറ്റിയുള്ള കരിയർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കടന്നുവരാൻ പറ്റുന്ന കോഴ്സ് ആണ് ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്‌മന്റ് (ബിഎസ്എം). കായികരംഗത്തെ ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഈ കോഴ്‌സ് കൈകാര്യം ചെയ്യുന്നത്.
സ്‌പോർട്‌സ് ഇവന്റുകൾ, ധനകാര്യം, മറ്റ് വിവരങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട സൂക്ഷ്മതയെക്കുറിച്ച് ബാച്ചിലേഴ്‌സ് ഓഫ് സ്‌പോർട്‌സ് മാനേജ്‌മെന്റ് (ബിഎസ്എം) പഠിക്കുന്ന വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നു. കായികരംഗത്തെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവ് വിദ്യാർത്ഥികൾക്ക് നൽകുന്നു. ടൈം മാനേജുമെന്റ്, ഡാറ്റ വിശകലനം, ടീം വർക്ക്, അതുപോലെ സ്വതന്ത്രമായി പ്രവർത്തിക്കുക തുടങ്ങിയ കഴിവുകൾ വിദ്യാർത്ഥികൾക്ക് നൽകുന്നു.
Comments
Post a Comment
If you have any doubts, Please let me know