Posts

Showing posts from December, 2020

Calicut University BPEd , BPEd Integrated

Image
കാലിക്കറ്റ് സർവ്വകലാശാലയുടെ 2020 അധ്യയന വർഷത്തെ BPEd , BPEd Integrated എന്നീ കോളുകളുടെ പ്രവേശനത്തിനുള്ള മാർക്ക് വിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ (www.cuonline.ac.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.  മാർക്ക് വിവരങ്ങൾ അപ്ലോഡ് ചെയ്ത വിദ്യാർത്ഥികൾ അത് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ 28.12.2020 ന് 5 മണിക്ക് മുമ്പ് 9633328506 , 9847918791 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് . അവസാന തീയതിക്ക് മുമ്പായി മാർക്ക് വിവരങ്ങൾ ചേർക്കാത്തവരെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ളവർ 28.12.2020 ന് 5 മണിക്ക് മുമ്പായി മാർക്ക് ലിസ്റ്റ് , ഉയർന്ന സ്പോർട്സ് അച്ചീവ്മെന്റ് സർട്ടിഫിക്കറ്റ് ( 2017-18 , 2018-19 , 2019-20 ) എന്നിവയുടെ പകർപ്പ് , CAPID , പേര് , കോഴ്സ് സഹിതം phyednentranceuoc@gmail.com എന്ന ഇ - മെയിലിലേക്ക് അയക്കേണ്ടതാണ് . ഫോൺ - 9633328506 , 9847918791

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

Image
ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ   Income Tax ഡിപ്പാർട്മെൻറ് മധ്യപ്രദേശ് & ഛത്തീസ്‌ഘട്ട് റീജിയനിൽ ടാക്‌സ് ഇൻസ്‌പെക്ടർ, ടാക്‌സ് അസിസ്റ്റന്റ്, സ്റ്റെനോഗ്രാഫർ എന്നീ തസ്തികയിൽ കായിക താരങ്ങൾക്ക് അവസരം. അത്ലറ്റിക്സ്, ബാഡ്മിന്റൺ, ഷൂട്ടിംഗ്, സ്ക്വാഷ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ് തുടങ്ങിയ കായിക ഇനങ്ങളിലെ കായിക താരങ്ങളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്. പോസ്റ്റ്: ടാക്‌സ് ഇൻസ്‌പെക്ടർ   വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി. പ്രായപരിധി: 18 മുതൽ 30 വയസ് ഒഴിവുകൾ: 1  പോസ്റ്റ്: ടാക്‌സ് അസിസ്റ്റന്റ്   വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി. പ്രായപരിധി: 18 മുതൽ 27 വയസ് ഒഴിവുകൾ: 6  പോസ്റ്റ്: സ്‌റ്റെനോഗ്രാഫർ   വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു പ്രായപരിധി: 18 മുതൽ 27 വയസ് ഒഴിവുകൾ: 1  കായിക താരങ്ങളുടെ  യോഗ്യതകൾ   ദേശീയ അല്ലെങ്കിൽ അന്തർ‌ദ്ദേശീയ മത്സരത്തിൽ‌ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ‌. ഇന്റർ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ബോർഡുകൾ നടത്തുന്ന ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റുകളിൽ തങ്ങളുടെ സർവ്വകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ. ദേശീയ കായിക ...

Kerala Police Sports quota Recruitment

Image
സംസ്ഥാന പൊലീസിൽ കൂടുതൽ ടീമുകൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടം എന്ന രീതിയിൽ വനിതാ ഫുട്ബോൾ ടീമിനും പിന്നീട് ഹോക്കി ടീമും ഷൂട്ടിങ്‌ ടീമും രൂപീകരിക്കാൻ  ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.  സ്പോർട്‌സ് ക്വോട്ടയിൽ പൊലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിങ്‌ ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്ന വേളയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. ഇതുവഴി ഒട്ടേറെ കായിക താരങ്ങൾക്കാണ് പുതുജീവൻ നൽകാൻ കഴിയുക. ഈ സർക്കാരിന്റെ കാലയളവിൽ തന്നെ ഈ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായിക ഇനങ്ങളിലായി 137 പേരെയാണ്‌ സ്പോർട്സ് ക്വോട്ടയിൽ പൊലീസിൽ നിയമിച്ചത്.

Requirement of NIS Coaches in Sports Academies TSES-EMRS, HYDERABAD

Image
ഹൈദരാബാദിലെ ഇ എം ആർ എസ് സ്കൂളുകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. Athletics (Men/Women), Hand Ball (Men/Women), Kho-Kho (Men), Foot Ball (Women), Taekwondo, Boxing, Volleyball (Women), Hockey (Men/Women), Archery(Men/Women, Basket ball, തുടങ്ങിയ കായിക ഇനങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പൂരിപ്പിച്ച അപേക്ഷ ഫോറവും വിശദാംശങ്ങളും TSES-EMRS, Gruhakalpa, Opp. Gandhi Bhavan, Nampally, Hyderabad എന്ന അഡ്രെസ്സിലേക്ക് അയക്കുക. ഹെൽപ്പ് ഡെസ്ക് നമ്പർ:  040-29551662, 9440410023. 9494822147. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 04 -01-2021 യോഗ്യത: 1. NS- N.I.S in Specified event.(Diploma or Certification course), 2. UGD-P.Ed/B.P.Ed/M.P.Ed.  വെബ്സൈറ്റ് Notification

Guest Faculty Vacancy

Image
ഗസ്റ്റ് അധ്യാപക ഒഴിവ് മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആന്റ് സ്പോർട്സ് സയൻസിൽ എം.പി.ഇ.എസ്. പ്രോഗ്രാമിൽ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ രേഖകളുമായി ഡിസംബർ 23ന് രാവിലെ 11ന് വോക്-ഇൻ-ഇന്റർവ്യൂവിനായി സ്കൂൾ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2732368, 9447006946.

താത്കാലിക അധ്യാപക നിയമനം

Image
സെന്റ് തോമസ് കോളേജ് പാലാ പാലാ സെന്റ് തോമസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന ന്യൂജനറേഷൻ കോഴ്സായ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് എയ്ഡഡ് പ്രോഗ്രാമിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.  എം.ബി.എ. (1 no.), എം.പി.ഇ. / എം.പി.ഇ.ഡി. (1 no.) യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടെ അപേക്ഷകൾ കോളേജ് ഓഫീസിൽ സമർപ്പിക്കുകയോ കോളേജ് ഇ - മെ യിൽ ഐഡിയായ principal.stc@gmail.com ലേയ്ക്ക് 2020 ഡിസംബർ 19 ന് മുമ്പായി അയയ്ക്കുകയോ ചെയ്യേണ്ടതാണ്.  ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്. യൂ.സി കോളേജ് ആലുവ യൂ.സി കോളേജ് ആലുവയിൽ  പുതുതായി ആരംഭിക്കുന്ന ന്യൂജനറേഷൻ കോഴ്സായ ബാച്ചിലർ ഓഫ് സ്പോർട്ട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ (2 Nos) ആവശ്യമുണ്ട്.  MBA ( Sports Management prefered ) , MPE , MPEd , NET / Phd യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും സർട്ടിഫിക്കറ്റുകളുടെ പകർപ്പും bsmucc@gmail.com എന്ന ഇമെയിൽ വിലാസത്ത...

SRI SRI ANIRUDDHADEVA SPORTS UNIVERITY CHABUA, DIBRUGARH, ASSAM

Image
ആസാമിലെ ചാബുവയിലെ ശ്രീ ശ്രീ അനിരുദ്ധദേവ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോച്ചിംഗ് & അതിഥി അധ്യാപകർ എന്നീ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. തസ്തികകളുടെ വിശദാംശങ്ങൾ, യോഗ്യതാ മാനദണ്ഡം, ശമ്പളം,അപേക്ഷിക്കാനുള്ള നടപടിക്രമം മറ്റ് വിശദാംശങ്ങൾ എന്നിവ ചുവടെ കാണാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ  13 ആണ്. അധ്യാപക പോസ്റ്റുകൾ:   ഫിസിയോളജി, സ്പോർട്സ് സൈക്കോളജി, സ്പോർട്സ് ബയോമെക്കാനിക്സ്, സ്പോർട്സ് മെഡിസിൻ, ആരോഗ്യ വിദ്യാഭ്യാസം, സ്പോർട്സ് അനലിറ്റിക്സ്, ഫിസിയോതെറാപ്പി, അത്‌ലറ്റിക്സ് തിയറി, ഫുട്ബോൾ തിയറി, ബാഡ്മിന്റൺ തിയറി, ടേബിൾ ടെന്നീസ് തിയറി, യോഗ അധ്യാപകൻ. കോച്ചിങ് പോസ്റ്റുകൾ: അത്‌ലറ്റിക്സ്, ഫുട്ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ്, ഏറോബിക് ആൻഡ് ഫിറ്റ്നസ്, യോഗ  യോഗ്യതയുള്ളവർക്ക് നോട്ടിഫിക്കേഷനിലെ നിർദ്ദിഷ്ട GOOGLE ഫോമിൽ മാത്രമേ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയൂ. ഉദ്യോഗാർത്ഥികൾ അഭിമുഖത്തിനിടെ ഏതെങ്കിലും വിഷയത്തിൽ 10 മിനിറ്റ് കവിയാത്ത പവർപോയിന്റ് പ്രസന്റേഷൻ ചെയ്യണം. സ്ലൈഡുകളുടെ എണ്ണം 10 ൽ കൂടരുത്. തപാൽ വഴിയുള്ള അപേക്ഷ സ്വീകരിക്കില്ല. ഗസ്റ്റ...

KPSC Sports Demonstrator (201/2020)

Image
സ്പോർട്സ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് കേരള പി.എസ്.സി  റിക്രൂട്ട്മെന്റ്.   കേരളത്തിലെ സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് സ്‌പോർട്‌സ് ഡെമോൺസ്‌ട്രേറ്റർ തസ്തികയിലേക്ക് അനുയോജ്യമായവരെ നിയമിക്കുന്നതിന് കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) വിജ്ഞാപനം പ്രഖ്യാപിച്ചു.  വിശദാംശങ്ങൾ ചുവടെ നൽകിയിട്ടുണ്ട്. പോസ്റ്റിന്റെ പേര്: സ്പോർട്സ് ഡെമോൺസ്ട്രേറ്റർ കാറ്റഗറി നമ്പർ: 201/2020 ഓർഗനൈസേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) വകുപ്പ്: കേരള കായിക-യുവജനകാര്യ വകുപ്പ് അവസാന തീയതി: 23/12/2020 അപ്ലിക്കേഷൻ മോഡ്: ഓൺ‌ലൈൻ ജോലിസ്ഥലം: കേരളത്തിലെവിടെയും അറിയിപ്പ് PDF: www.keralapsc.gov.in/sites/default/files/2020-11/201.pdf വെബ്സൈറ്റ്: www.keralapsc.gov.in