താത്കാലിക അധ്യാപക നിയമനം
പാലാ സെന്റ് തോമസ് കോളേജിൽ പുതുതായി ആരംഭിക്കുന്ന ന്യൂജനറേഷൻ കോഴ്സായ ബാച്ചിലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് എയ്ഡഡ് പ്രോഗ്രാമിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്.
എം.ബി.എ. (1 no.), എം.പി.ഇ. / എം.പി.ഇ.ഡി. (1 no.) യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടെ അപേക്ഷകൾ കോളേജ് ഓഫീസിൽ സമർപ്പിക്കുകയോ കോളേജ് ഇ - മെ യിൽ ഐഡിയായ principal.stc@gmail.com ലേയ്ക്ക് 2020 ഡിസംബർ 19 ന് മുമ്പായി അയയ്ക്കുകയോ ചെയ്യേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം ഡെപ്യൂട്ടി ഡയറക്ടറാഫീസിൽ പേര് രജിസ്റ്റർ ചെയ്തിരിക്കേണ്ടതാണ്.
യൂ.സി കോളേജ് ആലുവ
യൂ.സി കോളേജ് ആലുവയിൽ പുതുതായി ആരംഭിക്കുന്ന ന്യൂജനറേഷൻ കോഴ്സായ ബാച്ചിലർ ഓഫ് സ്പോർട്ട്സ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ (2 Nos) ആവശ്യമുണ്ട്.
MBA ( Sports Management prefered ) , MPE , MPEd , NET / Phd യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും സർട്ടിഫിക്കറ്റുകളുടെ പകർപ്പും bsmucc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2020 ഡിസംബർ 23 ന് മുൻപ് ലഭിക്കത്തക്കവിധം സമർപ്പിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസവകുപ്പ് എറണാകുളം ഡപ്യൂട്ടി ഡയറക്ടർ ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . ഫോൺ നമ്പർ - 0484 2609194 , 7736077804 , 9495390766
Comments
Post a Comment
If you have any doubts, Please let me know