Kerala Police Sports quota Recruitment
സംസ്ഥാന പൊലീസിൽ കൂടുതൽ ടീമുകൾക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ ഘട്ടം എന്ന രീതിയിൽ വനിതാ ഫുട്ബോൾ ടീമിനും പിന്നീട് ഹോക്കി ടീമും ഷൂട്ടിങ് ടീമും രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സ്പോർട്‌സ് ക്വോട്ടയിൽ പൊലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിങ് ഔട്ട് പരേഡിൽ ഓൺലൈനിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്ന വേളയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
ഇതുവഴി ഒട്ടേറെ കായിക താരങ്ങൾക്കാണ് പുതുജീവൻ നൽകാൻ കഴിയുക. ഈ സർക്കാരിന്റെ കാലയളവിൽ തന്നെ ഈ അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കായികതാരങ്ങളെ പൊലീസിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായിക ഇനങ്ങളിലായി 137 പേരെയാണ് സ്പോർട്സ് ക്വോട്ടയിൽ പൊലീസിൽ നിയമിച്ചത്.
Comments
Post a Comment
If you have any doubts, Please let me know