Sports Quota Recruitment 2020

പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്.

  

ഹരിയാന തപാൽ സർക്കിളിലെ സ്പോർട്സ് ക്വാട്ടയ്ക്ക് കീഴിലുള്ള പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്  എന്നിവരുടെ തസ്തികയിൽ മികച്ച കായിക താരങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  

ഏതെങ്കിലും സ്പോർട്സ് /ഗെയിമുകളിൽ ദേശീയ- അന്തർദേശീയ മത്സരങ്ങൾ, ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ,  അൽ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന സ്കൂളുകൾക്കായുള്ള ദേശീയ സ്പോർട്സ് ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ, ദേശീയ കീഴിൽ ഫിസിക്കൽ എഫിഷ്യൻസിയിൽ ദേശീയ അവാർഡുകൾ ലഭിച്ചവർക്കും അപേക്ഷിക്കാം

കായിക ഇനങ്ങൾ

1. ആർച്ചറി, 2. അത്‌ലറ്റിക്സ് (ട്രാക്ക്& ഫീൽഡ്), 3. അട്യാ-പട്യാ, 4. ബാഡ്മിന്റൺ, 5. ബോൾ-ബാഡ്മിന്റൺ, 6. ബാസ്കറ്റ്ബോൾ, 7. ബില്യാർഡ്സ്& സ്നൂക്കർ, 8. ബോക്സിംഗ്, 9. ബ്രിഡ്ജ്, 10. കാരം, 11 . ചെസ്, 12. ക്രിക്കറ്റ്, 13. സൈക്ലിംഗ്, 14. ഐക്യുസ്ട്രിയൻ സ്പോർട്സ്, 15. ഫുട്ബോൾ, 16. ഗോൾഫ്, 17. ജിംനാസ്റ്റിക്സ് (ബോഡി  ബിൽഡിൻസ് ഉൾപ്പെടുന്നു), 18. ഹാൻഡ്‌ബോൾ, 19. ഹോക്കി, 20. ഐസ്-സ്കീയിംഗ്, 21. ഐസ്-ഹോക്കി, 22. ഐസ്-സ്കേറ്റിംഗ്, 23. ജൂഡോ, 24. കബഡി, 25. കരാട്ടെ-DO, 26. കയാക്കിംങ്  കനോയിംങ്, 27. ഖോ-ഖോ, പോളോ 29. പവർലിഫ്റ്റിംഗ് 30. റൈഫിൾ ഷൂട്ടിംഗ്, 31. റോളർ സ്കേറ്റിംഗ്, 32. റോവിംഗ്, 33. സോഫ്റ്റ് ബോൾ, 34. സ്ക്വാഷ്, 35. നീന്തൽ, 36. ടേബിൾ ടെന്നീസ്, 37. തയ്‌ക്വോണ്ടോ, 38. ടെന്നി-കോയിറ്റ്, 39. ടെന്നീസ്, 40. വോളിബോൾ, 41 പവർ-ലിഫ്റ്റിങ്, 42. ഗുസ്തി 43. യാച്ചിംങ്.

Pay Scale:

(a) പോസ്റ്റൽ  അസിസ്റ്റൻഡ് /സോർട്ടിങ്  അസിസ്റ്റൻഡ് -Rs. 25500-81100

(b) പോസ്റ്റുമാൻ/മെയിൽ  ഗാർഡ് -Rs. 21700-69100

(c) മൾട്ടി ടാസ്കിങ് സ്റ്റാഫ്- Rs. 18000-56900.

അപേക്ഷാ ഫീസ് -100 / CPMG Staff Haryana (Biller IP 70004) എന്ന പേരിൽ ഇ-പെയ്‌മെന്റ് നടത്തണം. ഒരിക്കൽ അടച്ച ഫീസ് തിരികെ ലഭിക്കില്ല. മറ്റേതെങ്കിലും മോഡ് സ്വീകരിക്കില്ല, അത്തരം അപേക്ഷ ഉടൻ നിരസിക്കപ്പെടും.

പ്രായ പരിധി:

പോസ്റ്റൽ അസിസ്റ്റന്റ്, പോസ്റ്റ്മാൻ/ മെയിൽ ഗാർഡ്- 18-27

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്- 18-25

റീസർവഷൻ കാറ്റഗറിയിൽ പെട്ടവർക്ക് ഉയർന്ന പ്രായ പരിധിയിൽ 5 വർഷം വരെ ഇളവുണ്ടാകും.

അപേക്ഷ ഫോം പൂരിപ്പിച്ചതിനു ശേഷം 'The Assistant Director (Staff), O/o the, Chief Postmaster-General, 107 Mall Road-, Haryana Circle, Ambala Cantt-133001'എന്ന അഡ്രസ്സിൽ അയക്കണം. അവസാന തീയതി 2020 സെപ്തംബര് 2.

അപക്ഷ ഫോമും മറ്റു വിശദാശങ്ങളും www.indiapost.gov.in, www.haryanapost.gov.in  വെബ്സൈറ്റിൽ  ലഭ്യമാണ്.


Comments

Post a Comment

If you have any doubts, Please let me know

Popular posts from this blog

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?