ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...
'രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം'
'രാജ്യത്തിന്റെ സമ്പത്തായ കുട്ടികൾ കരുത്തുറ്റ ശരീരവും മനസ്സുമായി വളരണം'
ശാരീരിക, മാനസിക, സാമൂഹിക വികാസങ്ങളുടെ വളർച്ചയ്ക്ക് അടിത്തറ പാകാൻ ആരോഗ്യ- കായിക വിദ്യഭ്യാസത്തിന്റെ അനുഭവങ്ങൾ ലഭ്യമാക്കുക, കുട്ടികളുടെ ആരോഗ്യ-കായിക വികസന ഘട്ടങ്ങളെ ശാസ്ത്രീയമായി ഉത്തേജിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
എന്തിനാണ് കളി പീരിയഡ്, പി ടി പീരിയഡ്, ഡ്രിൽ പീരിയഡ് എന്നിങ്ങനെയൊക്കെ പൊതുവെ പറയപ്പെടുന്ന ഒരു വിഷയം പാഠ്യപദ്ധതിയിൽ നിർബന്ധിതമാക്കിയത്? അത്രത്തോളം പ്രധാന്യമുള്ളതാണോ ഈ ആരോഗ്യ- കായിക വിദ്യാഭ്യാസം? ഇത്തരത്തിലുള്ള ചോദ്യങ്ങളും ചർച്ചകളും അന്ന് നടന്നിട്ടുണ്ടായിരുന്നു. അത് ഇപ്പോൾ സൂചിപ്പിക്കാൻ കാരണം ഏഴു വർഷങ്ങൾക്കിപ്പുറവും ഇത്തരം ചോദ്യങ്ങൾ ചിലർക്കിടയിലെങ്കിലും നിലനിൽക്കുന്നു എന്നത് കൊണ്ടും അതിന്റെ പ്രാധാന്യവും സാധ്യതയും പൂർണമായ തോതിൽ നമ്മുടെ സമൂഹം ഉൾകൊള്ളാത്തതും കൊണ്ടുമാണ്.
മറ്റെല്ലാ പാഠ്യവിഷയങ്ങളെയും പോലെ തുല്യ പ്രാധാന്യമുള്ളതാണ് ആരോഗ്യ- കായിക രംഗവും എന്നത് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യരാശിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തത്രയും സ്വാധീനം ചെലുത്തിയൊരു മേഖലയാണിത്. അങ്ങനെ പറയാൻ കാരണം തലമുറയായി കൈമാറി വന്ന ബൃഹത്തായ ഒരു കായിക സംസാകാരം നമുക്കുണ്ട് എന്നത് കൊണ്ടാണ്.
പ്രാചീനകാലം മുതൽക്കെ കായിക പ്രവർത്തനങ്ങളും മത്സരങ്ങളും മുഷ്യജീവിതത്തിന്റെ ഭാഗമാണ്. അന്ന് അവർക്കത് നിലനിൽപ്പിന്റെ ഭാഗമായിരുന്നു. ഭക്ഷണത്തിനും പാർപ്പിടത്തിനും കാട്ടുമൃഗങ്ങളിൽ നിന്നും മറ്റ് ശത്രുക്കളിൽ നിന്നും രക്ഷനേടാനും വിനോദത്തിനും അവർ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. നിലനിൽപ്പിനെ ആശ്രയിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ക്രമേണ പലതരത്തിലുള്ള കായിക ഇനങ്ങൾക്കും മറ്റും വഴി തെളിച്ചു. ലിംഗ, മത, ജാതി, വർണ ,ദേശഭേദമന്യേ വലിയൊരു ഏകീകരണ ശക്തിയായി ഇത് പ്രവർത്തിച്ചു.
ഇത്തരത്തിൽ വലിയൊരു സാംസ്കാരിക പ്രതിഭാസമായി കായികരംഗം ഉയർന്നു വന്നത് കൊണ്ടും ആരോഗ്യ ശീലങ്ങളെ കുറിച്ചും കായികക്ഷമതയെ സംബന്ധിച്ചും വിവിധ കായിക ഇനങ്ങളെ പരിചയപ്പെടുത്തുവാനും വേണ്ടി ഈ ശാഖാ പാഠ്യപദ്ധതിയിൽ നിർബന്ധിതമക്കേണ്ടതുണ്ട്. ശാസ്ത്ര, സാമൂഹിക, ഭാഷ വിഷയങ്ങളുടെ പ്രാധാന്യവും സാധ്യതയും കുട്ടികളെ പരിചയപ്പെടുത്തുന്നത് പോലെ ആരോഗ്യ- കായിക വിദ്യാഭ്യാസത്തെ കുറിച്ചും അവരെ ബോധവാന്മാരാക്കേണ്ടതുണ്ട്.
തീർച്ചയായും സ്കൂളുകളിൽ കൂടി േണം കായിക ഇനങ്ങളെ കുട്ടികളിൽ പരിചയെപെ ടുത്തേണ്ടത്
ReplyDeleteഅതു െണ്ട് Trill പിരീയഡിൽ എല്ലാ കായിക ഇനങ്ങളെയും ഉൾെപെടുത്തണം.
ഇഷ്ട്ട െപെട്ട കായിക ഇനങ്ങൾ കുട്ടികൾക്ക് െതെരെഞ്ഞ് ടു ക്കാൻ അവസരം െകെടുക്കുക
മുഹമ്മദ് ഷ
പത്തനം തിട്ട ജില്ലാ വുഷു Association secretary
കായിക കേരളത്തെ മുന്നോട്ടു നയിക്കാൻ ഇത്തരം ശാഖ പാഠ്യപദ്ധതികൾ നിർബന്ധിതമാകെണ്ടാതുണ്ട്..
ReplyDeleteനബീൽ സാഹി.എം പി
കോഴിക്കോട്
അത്ലറ്റ്