Online Physical Fitness and Sports Awareness Program
വിവിധ തരം വ്യായാമങ്ങളും കായിക ഇനങ്ങളും പരിചയപ്പെടുത്തുക കൂടാതെ കായിക മേഖലയിലെ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരള ഒളിമ്പിക് അസോസിയേഷൻ , സായി- എൽ.ൻ.സി.പി.ഇ യുടെ സഹകരണത്തോടെ സ്കൂൾ കുട്ടികൾക്കായി 'സ്റ്റേ ഫിറ്റ്' എന്ന പേരിൽ ഫിസിക്കൽ ഫിറ്റ്നസ് ആൻഡ് സ്പോർട്സ് അവേർനെസ്സ് പ്രോഗ്രാം ആരംഭിച്ചു.
വിവിധ തരം വ്യായാമങ്ങളും കായിക ഇനങ്ങളും പരിചയപ്പെടുത്തുക കൂടാതെ കായിക മേഖലയിലെ സാധ്യതകളെ കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കേരള ഒളിമ്പിക് അസോസിയേഷന്റെ യുട്യൂബ് ചാനൽ , ഫേസ്ബുക് പേജ് എന്നിവയിലൂടെ ഓൺലൈനായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കൊറോണ യുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങി കഴിയേണ്ടി വന്ന കുട്ടികളുടെ ശാരീരിക , മാനസിക-ക്ഷമത വീണ്ടെടുക്കാൻ പലതരം സെക്ഷൻ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രൈമറി തലം മുതൽ ഹയർ സെക്കണ്ടറി തലം വരെയുള്ള ക്ലാസിലുള്ള കുട്ടികൾക്ക് വെവ്വേറെ സെക്ഷനാണുള്ളത്.
വീടിനുള്ളിലെ പരിമിതമായ സ്ഥലം ഉപയോഗപ്പെടുത്തികൊണ്ട് ചെയ്യാൻ പറ്റുന്ന പ്രവർത്തനങ്ങളാണ് ഇതിൽ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികൾക്കൊപ്പം വീട്ടിലുള്ളവർക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം.
ഈ ഓൺലൈൻ പ്രോഗ്രാം കണ്ടു സമ്മാനം നേടാനും അവസരമുണ്ട്. ദിവസവും ഇതിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ശരിയുത്തരം അയക്കുന്ന 100 വിദ്യാർത്ഥികൾക്ക് കേരള ഒളിമ്പിക് അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കറ്റ് ലഭിക്കും.
ഓരോ മാസവും ഏറ്റവും അധികം ശരിയുത്തരം അയക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനവും ഉണ്ട്. ഏറ്റവും അധികം വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന 100 സ്കൂളുകൾക്കും സമ്മാനം നൽകും. വിജയികളുടെ പേര് വിവരങ്ങൾ കേരള ഒളിമ്പിക് അസോസിയേഷൻ്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിൽ പ്രസിദ്ധീകരിക്കും.
ഉത്തരങ്ങൾ അയക്കേണ്ട ഇമെയിൽ വിലാസം Keralasoa1@gmail.com. ഉത്തരങ്ങളോടൊപ്പം വിദ്യാർത്ഥിയുടെ പേര്, സ്കൂൾ,ക്ലാസ്,ഡിവിഷൻ, ജില്ലാ എന്നിവകൂടെ ഉൾപ്പെടുത്തണം.
👍
ReplyDelete