Grace Mark
വോളീബോൾ, ഹാൻഡ് ബോൾ, കബഡി, റൈഫിൾ, കനോയിംഗ് കയാക്കിംഗ്, ടേബിൾ ടെന്നീസ്, സൈക്കിൾ പോളോ, ഫെൻസിംഗ്.
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലുമായി തർക്കമുളള അസോസിയഷനുകൾ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾക്ക് ഗ്രേസ് മാർക്ക് നൽകാനും അഡ്മിഷനു വേണ്ടി പരിഗണിക്കാനും തീരുമാനമായി. ആഗസ്ത് 20 നു നടന്ന സ്പോർട്സ് കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തിലാണ് വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനമായത് .
വോളീബോൾ അസോസിയേഷൻ, കേരള കബഡി അസോസിയേഷൻ, കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ, റൈഫിൾ അസോസിയേഷൻ, ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള, ഹാൻഡ് ബോൾ അസോസിയേഷൻ, സൈക്കിൾപോളോ അസോസിയേഷൻ ഓഫ് കേരള, ഫെൻസിംഗ് അസോസിയേഷൻ എന്നീ അസോസിയേഷനുമായുള്ള തർക്കത്തിലാണ് നിലവിൽ പരിഹാരം കണ്ടത്.
കൗൺസിൽ നിദ്ദേശിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസൃതമായി സർട്ടിഫിക്കറ്റുള്ള കായിക താരങ്ങൾക്ക് അർഹമായ ഗ്രേസ് മാർക്ക് അനുവദിക്കുകയും അഡ്മിഷനുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കാവുന്നതുമാണ്.
മാനദണ്ഡങ്ങൾ.
വോളീബോൾ അസോസിയേഷൻ - പ്രസ്തുത അസോസിയേഷൻ സംഘടി പ്പിച്ചിട്ടുള്ള ജില്ലാ മത്സരങ്ങളിലും സംസ്ഥാന മത്സരങ്ങളിലും, സംസ്ഥാനത്ത പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
കേരള കബഡി അസോസിയേഷൻ - പ്രസ്തുത അസോസിയേഷൻ സംഘടി പ്പിച്ചിട്ടുള്ള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശിയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്
റൈഫിൾ അസോസിയേഷൻ - പ്രസ്തുത അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന മത്സരങ്ങളിലും , ജില്ലാ മത്സരങ്ങളിലും , സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ - വസ്തുത അസോസിയേഷൻ സംഘടിപ്പിച്ചിട്ടുളള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
ടേബിൾ ടെന്നീസ് അസോസിയേഷൻ ഓഫ് കേരള- പ്രസ്തുത അസോസിയേഷൻ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന മത്സരങ്ങളി ലൂം , ജില്ലാ മത്സരങ്ങളിലും സംസ്ഥാനത്തെ പ്രതിനിധികരിച്ച് ദേശീയ മത്സര ങ്ങളിലൂം , അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
കേരള ടേബിൾ ടെന്നീസ് അസോസിയേഷൻ - സംസ്ഥാന മത്സരങ്ങളിലൂം , ജില്ലാ മത്സരങ്ങളിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സര ങ്ങളിലും , അന്തർദേശിയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
ഹാൻഡ് ബോൾ അസോസിയേഷൻ -പ്രസ്തുത അസോസിയേഷൻ സംഘടിപ്പി ച്ചിട്ടുളള സംസ്ഥാന മത്സരങ്ങളിലും , ജില്ലാ മത്സരങ്ങളിലും , സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശിയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരള- സംസ്ഥാനത്തെ പ്രതിധീകരിച്ച് ദേശീയ മത്സരങ്ങളിലും അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്ത് കായിക താരങ്ങൾ. കൂടാതെ കേരള സൈക്കിൾ പോളോ അസോസിയേഷൻ കൗൺസിലിൽ നിന്നും നിരീക്ഷകനെ നിയോഗിച്ചിട്ടുള്ള എല്ലാ സംസ്ഥാന മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
ഫെൻസിംഗ് അസോസിയേഷൻ - പ്രസ്തുത അസോസിയേഷൻ സംഘടിപ്പിച്ചിട്ടുളള സംസ്ഥാന മത്സരങ്ങളിലും , ജില്ലാ മത്സരങ്ങളിലും , സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിലും , അന്തർദേശിയ മത്സരങ്ങളിലും പങ്കെടുത്ത കായികതാരങ്ങൾ അർഹരാണ്.
Comments
Post a Comment
If you have any doubts, Please let me know