CALICUT UNIVERSITY, PG CAP
സ്പോർട്സ് ക്വാട്ട പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലേക്ക് 2020 -2021 അധ്യയന വർഷത്തെ ബിരുദാന്തര ബിരുദ (പിജി) കോഴ്‌സുകളിലേക്ക് ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി 2020 സെപ്റ്റംബർ 14.
ഓൺലൈൻ അപേക്ഷ സർപ്പിക്കേണ്ടത് രണ്ടു ഘട്ടങ്ങളായിട്ടാണ്. ആദ്യ ഘട്ടത്തിൽ CAP ID ക്രീയേറ്റു ചെയ്യണം. അതിനായി www.cuonline.ac.in > PGCAP 2020 Registration >> Login/ Registration >> ' New User (Create CAP ID)' എന്ന ലിങ്കിൽ അവരുടെ വിവരങ്ങൾ നൽകേണ്ടതാണ്.
രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAPID യും പാസ്സ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയിതു അപേക്ഷ പൂർത്തീകരിക്കണം.
അപേക്ഷയുടെ അവസാനമാണ് ഫീസ് അടക്കേണ്ടത്. ഫീസ് അടച്ചതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കണം.
അപേക്ഷ ഫീസ്: ജനറൽ വിഭാഗത്തിന് 280 രൂപ. SC / ST വിഭാഗത്തിന് 115 രൂപ.
സ്പോർട്സ് ക്വാട്ടയ്ക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷന് പുറമെ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിലും പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതാണ്.
സ്പോർട്സ് ക്വാട്ടയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതാത് കോളേജുമായി ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. Website
Comments
Post a Comment
If you have any doubts, Please let me know