Jamia Millia Islamia
അത്‌ലറ്റിക്സ്, ബോക്സിംഗ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, ഷൂട്ടിംഗ്, ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ, ഗുസ്തി
ജാമിയ മിലിയ ഇസ്ലാമിയ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിൽ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എഞ്ചിനീയറിംഗ് & ടെക്നോളജി, ആർക്കിടെക്ചർ & എക്കിസ്റ്റിക്സ്, ഡെന്റിസ്ട്രി, സെന്റർ ഫോർ ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷൻ സയൻസസ്, എജെകെ എംസിആർസി പ്രോഗ്രാമുകളിൽ ഒഴികെ എല്ലാ ബിരുദ / ബിരുദാനന്തര കോഴ്സിലേക്കും കോഴ്സുകൾക്ക് പ്രവേശനം ലഭ്യമാണ്.
ദേശീയ / സംസ്ഥാന / സർവ്വകലാശാല/ ജില്ലയെ പ്രതിനിധീകരിച്ചിട്ടുള്ള മികച്ച കളിക്കാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
അത്‌ലറ്റിക്സ്, ബോക്സിംഗ്, ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, ഹോക്കി, ഷൂട്ടിംഗ് (എയർ റൈഫിൾ, എയർ പിസ്റ്റൾ, ഷോട്ട് ഗൺ), ടേബിൾ ടെന്നീസ്, ടെന്നീസ്, വോളിബോൾ, ഗുസ്തി തുടങ്ങിയ ഇനങ്ങളിലുള്ളവർക്ക് മാത്രമേ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനു അപേക്ഷിക്കാൻ കഴിയു.
സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് അർഹരാവുന്ന വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി നടത്തുന്ന പരിശീലനങ്ങളിലും മത്സരങ്ങളിലും പങ്കെടുക്കുമെന്ന് അഡ്മിഷൻ സമയത്ത് ഉറപ്പു നൽകണം.
ശ്രദ്ധിക്കുക
അപേക്ഷകൻ ഉയർന്ന മെറിറ്റുള്ള സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
01/04/2017 മുതൽ 31/03/2020 വരെയുള്ള സ്പോർട്സ് സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.
സ്പോർട്സ് വിഭാഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ടീം ഇവന്റിൽ ഏത് പൊസിഷനിലാണ് കളിക്കുന്നത് എന്ന് അപേക്ഷയിൽ പരാമർശിക്കണം. വ്യക്തിഗത ഗെയിമിലുള്ളവർ അവരുടെ ഇവന്റ് പരാമർശിക്കേണ്ടതുണ്ട്.
യോഗ്യരായവർക്ക് 2020 സെപ്റ്റംബർ 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കോഴ്സുകളെയും മറ്റുമുള്ള കൂടുതൽ വിവരങ്ങൾക്ക് യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക website
Comments
Post a Comment
If you have any doubts, Please let me know