Plus One Sports quota admission 2020-21



 

    2020-21 അദ്ധ്യയന വർഷത്തെ പ്ലസ്-വൺ സ്പോർട്സ് ക്വാട്ട അഡ്മിഷൻ നടപടികൾ ആരംഭിച്ചു. കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ സ്പോർട്സ് ക്വോട്ട അഡ്മിഷൻ നടപടികൾ  മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രണ്ടു ഘട്ടങ്ങളാണുള്ളത്

ആദ്യ ഘട്ടം- സ്പോർട്സ് അച്ചീവ്മെന്റ്  രെജിസ്ട്രേഷൻ.

താഴെകൊടുക്കുന്ന രീതിയിൽ ചെയ്യാം.

1️⃣ www.hscap.kerala.gov.in എന്ന സൈറ്റിൽ കയറുക.

2️⃣. തുറന്ന് വന്ന വിൻഡോയുടെ സൈഡിൽ കാണുന്ന Sports Achievement Registration ക്ലിക്ക് ചെയ്ത് ഓപൺ ചെയ്യുക.

3️⃣. Register Online ഓപൺ ചെയ്യുക👉🏻 പേര്, അഡ്രസ് തുടങ്ങിയ വിവരങ്ങൾ           നൽകിയ ശേഷം സർട്ടിഫിക്കറ്റുകൾ ഓരോന്നായി Add ചെയ്യുക. 

👉🏻സർട്ടിഫിക്കറ്റ് നമ്പർ, തീയതി, ഇഷ്യൂ ചെയ്ത അതോറിറ്റി എന്നിവ രേഖപ്പെടുത്തിയ ശേഷം Save ചെയ്യുക. 👉🏻Add more കൊടുത്ത് അടുത്ത സർട്ടിഫിക്കറ്റുകളും ഇതുപോലെ Save ചെയ്യാം.

4️⃣.Final submission മുമ്പ് ആവശ്യമെങ്കിൽ Save -Permit to edit later എന്ന ബട്ടൻ ക്ലിക്ക് ചെയ്താൽ പ്രിന്റെടുത്ത് ചെക്ക് ചെയ്ത ശേഷം വീണ്ടും എഡിറ്റിങ്ങ് ആവശ്യമെങ്കിൽ സാധ്യമാകും.

5️⃣. Edit ആവശ്യമില്ലെങ്കിൽ Final submission നൽകി പ്രിന്റ് എടുക്കാം.

6️⃣.  പ്രിന്റ് ഔട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അതാത് ജില്ലാ സ്പോട്സ് കൗൺസിലുകളുടെ ഇതിനായി പ്രത്യേകം തയ്യാറാക്കിയ email ID ലേക്ക് സ്വന്തം email IDൽ നിന്നും അയക്കുക.

7️⃣. രേഖകൾ പരിശോധിച്ചതിനു ശേഷം ഓരോരുത്തരുടേയും സ്കോർ കാർഡ് കൗൺസിലിൽ നിന്നും അവരവരുടെ email ലേക്ക് അയച്ചു തരും.

രണ്ടാം ഘട്ടം.

1️⃣. സ്കോർ കാർഡ് ലഭിച്ചവർ വീണ്ടും HSCAP സൈറ്റിൽ കയറി പ്രസ്തുത സ്കോർ കാർഡ് അപ്ഡേറ്റ് ചെയ്ത്  സ്പോർട്സ് ക്വാട്ട അപ്ലിക്കേഷൻ പൂർത്തീകരിക്കുക. 

2️⃣. അതിനുശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകർപ്പിൽ നിർദ്ദിഷ്ട സ്ഥാനത്ത് വിദ്യാർത്ഥി യും രക്ഷാകർത്താവും ഒപ്പ് വച്ച് അനുബന്ധ രേഖകളും സഹിതം ഹയർസെക്കന്ററി പ്രിൻസിപ്പലിനു സമർപ്പിക്കേണ്ട സമയമാകുമ്പോൾ നൽകുക.

രണ്ടു ഘട്ടങ്ങളും പൂർത്തീകരിച്ചു എന്ന് ഉറപ്പു വരുത്തുക

⚠️സ്പോർട്സ് ക്വാട്ടായിൽ അഡ്മിഷൻ ലഭിക്കേണ്ടവർക്കും ജനറൽ ക്വാട്ടയിൽ അഡ്മിഷൻ ലഭിക്കേണ്ടവർക്കും പ്രത്യേകം അപേക്ഷ നൽകേണ്ടതാണ് . സ്പോർട്സ് ക്വാട്ടാ അലോട്ട്മെന്റ് ലിസ്റ്റ് ഹയർ സെക്കന്ററി വെബ്സൈറ്റ് വഴി അറിയാവുന്നതാണ് .

⚠️കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗീകരിച്ച കായിക സംഘടനകളുടെ സർട്ടിഫിക്കറ്റുകൾ മാത്രമേ സ്വീക രിക്കുകയുള്ളൂ . ( ഒബ്സർവറുടെ ഒപ്പും സീലും വേണം )

⚠️ 2018 ഏപ്രിൽ  1 മുതൽ 2020 മാർച്ച് 31 വരെയുള്ള  സർട്ടിഫിക്കറ്റുകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

⚠️അപേക്ഷ നൽകുന്നവർക്ക് വേണ്ട കുറഞ്ഞ യോഗ്യത- സബ്ജില്ല സ്കൂൾ തല മൽസരങ്ങളിൽ മൂന്നാം സ്ഥാനം വരെ ലഭിച്ച സർട്ടിഫിക്കറ്റ്.

⚠️വെരിഫിക്കേഷനു വേണ്ടി കുട്ടികൾ സ്പോട്സ് കൗൺസിലിൽ നേരിട്ട് ഹാജരാവേണ്ടതില്ല. അഡ്മിഷൻ സമയത്തു ഒറിജിനൽ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനു വേണ്ടി സ്കൂളിൽ  ഹാജരാക്കിയാൽ മതി.

സ്പോട്സ് ക്വാട്ട ആദ്യഘട്ട അലോട്മെന്റ് 24-8-2020 ന് നടക്കും.

The Sportive Forum

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?