Forest Research Institute
കായിക താരങ്ങൾക്ക് സംവരണം ചെയ്തതുൽപ്പടെ 107 ഒഴിവുകളാണുള്ളത്.
ഫോറെസ്റ്റ് റിസർച്ച് ഇന്സ്ടിട്യൂട്ടിൽ കായിക താരങ്ങൾക്ക് അവസരം.
ഉത്തരാഖണ്ഡ് ഡെറാഡൂൺ ലെ ഫോറെസ്റ്റ് റിസേർച് ഇന്സ്ടിട്യൂട്ടിൽ വിവിധ തസ്തികകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ് (ഫീൽഡ് /ലാബ് റിസർച്ച്), ടെക്നിക്കൽ അസിസ്റ്റന്റ് (മൈന്റെനൻസ്), സ്റ്റെനോ ഗ്രേഡ് -II , മൾട്ടി ടാസ്കിങ് സ്റ്റാഫ്, തുടങ്ങിയ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്.
കായിക താരങ്ങൾക്ക് സംവരണം ചെയ്തതുൽപ്പടെ 107 ഒഴിവുകളാണുള്ളത്.
കായിക താരങ്ങളുടെ യോഗ്യതകൾ
ദേശീയ അല്ലെങ്കിൽ അന്തർദ്ദേശീയ മത്സരത്തിൽ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
ഇന്റർ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ബോർഡുകൾ നടത്തുന്ന ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റുകളിൽ തങ്ങളുടെ സർവ്വകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
ദേശീയ കായിക / ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
നാഷണൽ ഫിസിക്കൽ എഫിഷൻസി ഡ്രൈവ് അവാർഡുകൾ ലഭിച്ച കായികതാരങ്ങൾ.
ഇതുകൂടാതെ ഓരോ തസ്തികകൾക്കുമുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടാകണം.
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് അപേക്ഷകർക്ക് Rs. 700 / - രൂപയും എസ്‌സി / എസ്ടി / പിഡബ്ല്യുഡി / സ്ത്രീകൾക്ക് 300 രൂപയാണ് അപേക്ഷാ ഫീസ് . ഒരിക്കൽ അടച്ച അപേക്ഷാ ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യില്ല.
അപേക്ഷകൾ സെപ്റ്റംബർ 15 വരെ http//frirecruitment.icfre.gov.in & http//fri.icfre.gov.in എന്നീ അഡ്രസ്സിൽ ഓൺലൈനായി സമർപ്പിക്കാം.
ഓരോ തസ്തികയിൽ ഒഴിവുകളുടെ എണ്ണവും യോഗ്യതയുമറിയാൻ നോട്ടിഫിക്കേഷൻ വായിക്കുക. Click here
Comments
Post a Comment
If you have any doubts, Please let me know