സ്പോർട്സ് ക്വാട്ട അലോട്മെന്റ് ലിസ്റ്റും സെപ്റ്റംബർ 14 തന്നെ പ്രസിദ്ധീകരിക്കും.
പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് 14 ന്.
2020-21 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പട്ടിക സെപ്റ്റംബർ 14 ന് രാവിലെ ഒമ്പത് മണിക്ക് പ്രസിദ്ധീകരിക്കും.
അലോട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ candidate login ലെ first allot result എന്ന ലിങ്കിലൂടെ ലഭിക്കും.
ആദ്യ അലോട്മെന്റ് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് 14 മുതൽ 19 വരെ പ്രവേശനം നേടാം.
പ്രവേശന സമയത്ത് സർട്ടിഫിക്കറ്റുകളുടെ അസ്സൽ അതാത് സ്കൂളിൽ ഹാജർ ആക്കണം.
സ്പോർട്സ് ക്വാട്ട അലോട്മെന്റ് ലിസ്റ്റും സെപ്റ്റംബർ 14 തന്നെ പ്രസിദ്ധീകരിക്കും. വിവരങ്ങൾ candidate login ലെ sports result എന്ന ലിങ്കിലൂടെ ലഭിക്കും.
ആദ്യ അലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ചു സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടക്കണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് ശേഷം candidate login ലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടക്കാവുന്നതാണ്. ഇത്തരത്തിൽ ഫീസ് അടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ തന്നെ ഫീസ് അടക്കാവുന്നതാണ്.
മറ്റ് ഓപ്ഷനിൽ അലോട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസ് അടക്കേണ്ടതില്ല.
താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവിശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാവുന്നതാണ്. ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ് നൽകേണ്ടത്.
അലോട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റിൽ പരിഗണിക്കില്ല.
ആദ്യ അലോട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്മെന്റുകൾക്കായി കാത്തിരിക്കുക.
Comments
Post a Comment
If you have any doubts, Please let me know