ബേസ്‌ബോൾ, റഗ്ബി, ഫെൻസിങ്, വുഷു തുടങ്ങിയ ഇരുപത് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ വകുപ്പിലെ ഗ്രൂപ്പ് സി തസ്തികയിൽ സ്പോർട്സ് ക്വാട്ടയിൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തി.
കേന്ദ്ര സർക്കാർ സർവീസിൽ ഗ്രൂപ്പ് സി തലത്തിലുള്ള തസ്തികയിലേക്ക് നേരിട്ട് റിക്രൂട്മെന്റിന് പരിഗണിക്കാവുന്നു ഇരുപത് ഇനങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്.
ഇതുവരെ 43 കായിക ഇനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തുന്നതിന് കായിക വകുപ്പിൽ നിന്ന് നിർദ്ദേശം ലഭിച്ചിരുന്നു.
അതിന്റെ ഭാഗമായാണ് ബേസ്‌ബോൾ, റഗ്ബി, ഫെൻസിങ്, വുഷു തുടങ്ങിയ ഇരുപത് ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയത്.
ഈ തീരുമാനത്തിലൂടെ കൂടുതൽ കായിക താരങ്ങൾക്ക് സർക്കാർ മേഖലയിൽ ജോലി നേടാൻ വേണ്ടി കഴിയും.
THE SPORTIVE FORUM
Mohammed yafaz RV
ReplyDelete