കളി തടയേണ്ടതല്ല
കുട്ടികളുടെ പഠിപ്പ് ഇല്ലാതാക്കുന്ന അവരുടെ ഭാവി ഇല്ലാതാക്കുന്ന ഒന്നാണോ ഈ കളി?
എപ്പോഴും കളിയാ, നിലത്തു നിക്കില്ല, പേപ്പർ കിട്ടിയാൽ നേരെ സ്‌പോർട്‌സ് പേജ് നോക്കും, ഫുൾ ടൈം സ്പോർട്സ് ചാനൽ. ഇങ്ങനെയൊക്കെ കേൾക്കാത്ത ഒരു കുട്ടിപോലും ഉണ്ടാകില്ല.
ഇതൊക്കെ എന്തോ മഹാ അപരാധം പോലെയാണ് നമ്മുടെ പലരുടെയും സമീപനം. കുട്ടി പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇടക്കിടെ വിളിച്ചു ചോദിക്കുന്ന രക്ഷിതാക്കൾ എന്റെ കുട്ടി നന്നായി കളിക്കുന്നുണ്ടോ എന്നു ചോദിച്ചിട്ടുണ്ടാകുമോ എപ്പോഴെങ്കിലും? വഴിയില്ല.
എല്ലാ വിഷയത്തിനും ട്യൂഷൻ വെക്കുക്കന്നതിനിടയിൽ എപ്പോഴെങ്കിലും കുട്ടിയെ കളിപടിപ്പിക്കാൻ അല്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കാൻ ഒരു കോച്ചിനെയോ ട്രൈനേരയോ വെക്കുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടാകുമോ? അതിനും സാധ്യത ഇല്ല.
കുട്ടികളുടെ പഠിപ്പ് ഇല്ലാതാക്കുന്ന അവരുടെ ഭാവി ഇല്ലാതാക്കുന്ന ഒന്നാണോ ഈ കളി അല്ലെങ്കിൽ സ്‌പോർട്‌സ്? എന്തുകൊണ്ടാണ് മറ്റു വിഷയങ്ങൾക്ക് കിട്ടുന്ന പ്രാധ്യാന്യം കായിക വിദ്യാഭ്യാസത്തിന് കിട്ടാത്തത്. ഇങ്ങനെ മാറ്റി നിർത്തപ്പെടേണ്ട ഒരു മേഖലയാണോ ഈ കയികരംഗം?
എന്റെ അഭിപ്രായത്തിൽ ഏത് വിഷയത്തിലും പ്രവീണ്യമുള്ള ആർക്കും കടന്നുവരാനും ഉന്നതിയിലെത്താനും കഴിയുന്ന വിശാലമായ മേഖലയാണ് കായികമേഖല. മറ്റു വിഷയങ്ങളെപോലെ ആഴത്തിൽ മനസിലാക്കാൻ ശ്രമിക്കാത്തത് കൊണ്ടാണ് നമ്മളിതിന്റെ പ്രാധ്യാന്യം അറിയാതെ പോകുന്നത്.
ഡോക്ടറും എൻജിനീയറും തുടങ്ങി വിവിധ ജോലികൾ കിട്ടാൻ കുട്ടികളെ സജ്ജമാക്കുന്ന നമ്മൾ അവർക്ക് ഒരു അത്ലെറ്റോ, സ്പോർട്സ് ലേഖകനോ, കോമൺഡേറ്ററോ, സ്പോർട്സ് ഫിസിയോ, ഒഫിഷ്യലോ ആകാൻ ആഗ്രഹമുണ്ടായിരുന്നോ അതിൽ അവർക്ക് പ്രവീണ്യമുണ്ടോ എന്നുകൂടി അറിയേണ്ടതുണ്ട്.
മറ്റു മേഖലയിലെ സാധ്യത അന്വേക്ഷിക്കുന്ന പോലെ ഇതിന്റെയും നമ്മൾ അന്വേക്ഷിക്കണം. കായിക മേഖലയിൽ ഒരു തൊഴിൽ എന്നു കേട്ടാൽ നമ്മുടെ മനസ്സിൽ ആകെ ഉള്ള ചിന്ത കായിക അധ്യാപനമാണ്. ശരിക്കും ഇത് മാത്രമാണോ ഈ രംഗത്തെ തൊഴിൽ അവസരം? അല്ല, ആഗോളവൽക്കരണവും പ്രൊഫഷണലിസവും കോമേർഷ്യലിസഷനും വിവിധ ആരോഗ്യ പ്രശ്നങ്ങളും കായിക രംഗത്തെ തൊഴിൽ അവസരങ്ങൾ ഗണ്യമായ വർച്ചയ്ക്ക് കാരണമായിട്ടുണ്ട്.
അത്തരത്തിൽ വിശാലമായ സാധ്യതകളെ നമ്മൾ പരിജയപ്പെടേണ്ടതുണ്ട്. കായിക മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ നിലവിലുണ്ട്: ടീച്ചിങ്, കോച്ചിംഗ്, പ്രൊഫഷണൽ അത്‌ലറ്റ്, മീഡിയ, നിയമം, ആരോഗ്യം, ജേണലിസം, മാനേജുമെന്റ്, സ്പോർട്സ് സൈക്കോളജി അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അത്രയും അവസരങ്ങലുള്ള അതി വിശാലമായ ഒരു മേഖലയെ നമ്മൾ കൂടുതൽ അടുത്തറിയേണ്ടതുണ്ട്.
Kannur university bped endegilum udates undegill paraynee
ReplyDelete