കായിക പരിശീലകർക്ക് അവസരം
2020-21 അധ്യയന വര്‍ഷത്തെ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നീ കായിക വിദ്യാലയങ്ങളില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ കപ്പാസിറ്റി ബില്‍ഡിംഗ് പദ്ധതി നടപ്പാക്കുന്നതിനായി കായിക പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
2020-21 അധ്യയന വര്‍ഷത്തെ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ജൂഡോ, ബോക്‌സിങ് എന്നീ ഇനങ്ങളിൽ സീനിയര്‍ പരിശീലകന്റെ ഒഴിവും. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, ഹോക്കി, ജൂഡോ, തായ്‌ക്വോണ്ടോ, ബോക്‌സിങ്, റെസ്ലിങ്, ക്രിക്കറ്റ്, വെയ്റ്റ് ലിഫ്റ്റിങ്, ഫിസിക്കല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ എന്നീ വിഭാഗങ്ങളില്‍ ജൂനിയര്‍ പരിശീലകന്റെയും ഒഴിവുമാണുള്ളത്.
എന്‍.ഐ.എസ് ഡിപ്ലോമയും കുറഞ്ഞത് പത്ത് വര്‍ഷത്തെ പരിശീലന പരിചയവുമാണ് സീനിയർ പരിശീലകന്റെ യോഗ്യത. ജൂനിയർ പരിശീലകന് എന്‍.ഐ.എസ് ഡിപ്ലോമയും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കോച്ചിങ് യോഗ്യതയും ഉണ്ടായിരിക്കണം.
അപേക്ഷാഫോറം www.gvrsportsschool.org യില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ gvrsportsschool@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം
അവസാന തീയ്യതി : സെപ്റ്റംബർ 30ന് വൈകിട്ട് 5 മണി.
Comments
Post a Comment
If you have any doubts, Please let me know