CGST & CENTRAL EXCISE
ടാക്‌സ് അസിസ്റ്റന്റ്
CGST & CENTRAL EXCISE ഡൽഹി സോണിൽ മികച്ച കായിക താരങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ആർച്ചെറി, അത്ലറ്റിക്സ്, ബാഡ്മിന്റൺ, ബോക്സിങ്,കാരംസ്, ചെസ്സ്, പവർലിഫ്റ്റിങ്, സ്വിമ്മിങ്, ടേബിൾ ടെന്നീസ്, ടെന്നീസ്, വെയിറ്റ്ലിഫ്റ്റിങ്, റെസ്സലിങ് തുടങ്ങിയ കായിക ഇനങ്ങളിലെ കായിക താരങ്ങളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചത്.
പോസ്റ്റ്: ടാക്‌സ് അസിസ്റ്റന്റ്
വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി.
പ്രായപരിധി: 18 മുതൽ 27 വയസ്
ഒഴിവുകൾ: 3
കായിക താരങ്ങളുടെ യോഗ്യതകൾ
ദേശീയ അല്ലെങ്കിൽ അന്തർദ്ദേശീയ മത്സരത്തിൽ ഒരു സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
ഇന്റർ യൂണിവേഴ്‌സിറ്റി സ്‌പോർട്‌സ് ബോർഡുകൾ നടത്തുന്ന ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണമെന്റുകളിൽ തങ്ങളുടെ സർവ്വകലാശാലയെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
ദേശീയ കായിക / ഗെയിമുകളിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ച കായികതാരങ്ങൾ.
നാഷണൽ ഫിസിക്കൽ എഫിഷൻസി ഡ്രൈവ് അവാർഡുകൾ ലഭിച്ച കായികതാരങ്ങൾ.
അപേക്ഷിക്കേണ്ട വിധം:
ആപ്ലിക്കേഷൻ കൃത്യമായി പൂരിപ്പിച്ചു ' THE JOINT COMMISSIONER (CCA), OFFICE OF THE PRINCIPAL CHIEF COMMISSIONER OF CGSTC& CX, C.R. BUILDING, I.P ESTATE, NEW DELHI- 110002' എന്ന വിലാസത്തിൽ ഒക്ടോബർ 20 വൈകിട്ട് 5 മണിക്ക് എത്തും വിധത്തിൽ അയക്കണം.
അപേക്ഷയുടെ എൻവലപ്പിന് മുകളിൽ ' APPLICATION FOR THE POST OF TAX ASSISTANT AND NAME OF SPORTS/ DISCIPLINE; എന്ന് എഴുതണം.
അപേക്ഷ ഫോമിനും മറ്റു വിവരങ്ങൾക്കും. Click here
Comments
Post a Comment
If you have any doubts, Please let me know