G V Raja Sports School & Kannur Sports Division
എട്ട്, ഒൻപത്, 10, പ്ലസ് വൺ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്കാണ് പ്രവേശനം.
തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എട്ട്, ഒൻപത്, 10, പ്ലസ് വൺ (വിഎച്ച്എസ്ഇ) ക്ലാസുകളിലേക്കാണ് പ്രവേശനം.
അത്‌ലറ്റിക്സ്, ബാസ്‌കറ്റ്ബോൾ, ബോക്സിങ്, ഫുട്‌ബോൾ, ഹോക്കി, ജൂഡോ, തായ്ക്വോണ്ടോ, വോളിബോൾ, റസ്ലിങ് എന്നീ കായിക ഇനങ്ങളിൽ മികവ് തെളിയിച്ച കായിക താരങ്ങൾക്കാണ് പ്രവേശനം.
ദേശീയ മത്സര വിജയികൾ, ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർ, സംസ്ഥാന മത്സര വിജയികൾ എന്നിവർക്ക് അപേക്ഷിക്കാം
അപേക്ഷിക്കേണ്ട വിധം:
www.gvrsportsschool.org. എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു വിദ്യാർത്ഥിയുടെ ഓപ്പോടുകൂടി dsyagok@gmail.com എന്ന ഇ- മെയിലിലേക് അയക്കേണ്ടതാണ്. അതോടൊപ്പം അസോസിയേഷൻ/ ബോർഡ് നൽകുന്ന സർട്ടിഫിക്കറ്റ് ഉള്ളടക്കം ചെയ്യണം.
അപേക്ഷകർ ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. തീയതിയും സമയവും പിന്നീട് അറിയിക്കും. ഇന്റർവ്യൂന് ശേഷമാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷ സമർപ്പിക്കേണ്ടഅവസാന തീയതി സെപ്റ്റംബർ 15.
വിശദവിവരങ്ങൾക്ക് www.gvrsportsschool.org.
ഫോൺ 04712326 644.
Comments
Post a Comment
If you have any doubts, Please let me know