ITI പ്രവേശന നടപടികൾ ആരംഭിച്ചു
സ്പോർട്സ് കൗൺസിലിൽ നിന്നും ലഭിക്കുന്ന മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്പോർട്സ് ക്വാട്ട പ്രവേശനം നടക്കുകയുള്ളൂ.
സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ ആരംഭിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
കേരളത്തിലെ എല്ലാ സർക്കാർ ഐ.ടി.ഐ.കളിലും പ്രവേശനത്തിന് അപേക്ഷകൾ ഓൺലൈൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാകും.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ അപ്ലിക്കേഷൻ നമ്പർ , യൂസർ ഐഡി, പാസ്സ്‌വേർഡ് എന്നിവ മൊബൈലിൽ എസ്.എം.എസ്. ആയി ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ ഈ വിവരങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്ത് മാറ്റങ്ങൾ വരുത്താവുന്നതായാണ്.
100 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഓൺലൈനായി തന്നെയാണ് ഈ തുക അടക്കേണ്ടത്. തുക അടക്കുമ്പോൾ മാത്രമാണ് അപേക്ഷ സമർപ്പണം പൂർത്തിയാകുന്നത്.
സ്പോർട്സ് ക്വാട്ട
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിശ്ചിത തീയതിക്കകം ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ടിന്റെ പകർപ്പിനൊപ്പം ബന്ധപ്പെട്ട സ്പോർട്സ് രേഖകളും ചേർത്ത് സ്പോർട്സ് കൗൺസിലിൽ ഹാജരാക്കേണ്ടതാണ്.
സ്പോർട്സ് കൗൺസിലിൽ നിന്നും ലഭിക്കുന്ന മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിൽ മാത്രമേ സ്പോർട്സ് ക്വാട്ട പ്രവേശനം നടക്കുകയുള്ളൂ.
അപേക്ഷകൾ സമർപ്പിക്കാൻ Click here
Comments
Post a Comment
If you have any doubts, Please let me know