ലക്ഷിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE)
BPEd , MPE, PGDHFM എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
ഇന്ത്യയിലെ ഏറ്റവും മികച്ച കായിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ലക്ഷിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (LNCPE) തിരുവനതപുരത്ത് 2020 - 21 അധ്യയന വർഷത്തെ വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
BPEd , MPE, PGDHFM എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്.
രണ്ടു വർഷത്തെ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ( BPEd ) കോഴ്സിന് മിനിമം 50 % മാർക്കുള്ള ഏതു ഡിഗ്രി പഠിച്ചവർക്കും അപേക്ഷിക്കാം. 50 സീറ്റുകളാണുള്ളത്.
ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും കായിക വിദ്യാഭ്യാസത്തിൽ ഡിഗ്രിയുള്ളവർക്ക് പി,ജി, കോഴ്‌സായ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ( MPE ) നു അപേക്ഷിക്കാം. 25 സീറ്റുകളാണുള്ളത്.
പോസ്റ്റ് ഗ്രാജുയേറ്റ് ഡിപ്ലോമ ഇൻ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് മാനേജ്മെന്റ് കോഴ്സിന് 20 സീറ്റാണുള്ളത്. ഫിസിക്കൽ എഡ്യൂക്കേഷനിൽ ഡിഗ്രിയുള്ളവർ അല്ലെങ്കിൽ ഡിഗ്രിയുടെ കൂടെ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
എഴുത്തു പരീക്ഷയുടെയും കായിക മികവിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം നടത്തുക.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കേണ്ട വിധം. http://sailncpe.in/ എന്ന സൈറ്റിൽ Apply Now ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോയിൽ ഡീറ്റെയിൽസ് നൽകുക.
- കോഴ്‌സ് (BPEd (2yr) / MPE / പ്ഗഢ്ഫ്‌എം} തിരഞ്ഞെടുക്കുക
- ടെസ്റ്റ് സെന്റർ തിരഞ്ഞെടുക്കുക (മൂന്ന് ടെസ്റ്റ് സെന്ററുകളിൽ ഒന്ന് തിരഞ്ഞെടുക്കുക).
- ഗെയിം / സ്പോർട്സ് തിരഞ്ഞെടുക്കുക ( വിദ്യാർത്ഥിയുടെ സ്‌കിൽ വൈദഗ്ദ്ധ്യം പരീക്ഷിക്കുന്നതിന് ഒരു ഗെയിം / സ്‌പോർട്ട് തിരഞ്ഞെടുക്കുക).
- വിദ്യാർത്ഥിയുടെ പേര് (പത്താം ക്ലാസ് (മെട്രിക് / എസ്എസ്എൽസി) സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ളത്).
- ഇമെയിൽ ഐഡി ടൈപ്പ് ചെയ്യുക (ഓൺലൈൻ സമർപ്പിക്കൽ വിശദാംശങ്ങൾ ഈ ഐഡിയിലേക്ക് അയയ്ക്കും).
- ജനനത്തീയതി (ഇത് പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ നൽകിയിട്ടുള്ളതുപോലെ) dd / mm / yyyy ഫോർമാറ്റിൽ.
- പാസ്‌പോർട്ട് സൈസ് ഫോട്ടോ ( പരമാവധി 300 KB (.jpg) 150x200 px ).
- ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
- ജൻഡർ, മരിറ്റൽ സ്റ്റാറ്റസ് എന്നിവ തിരഞ്ഞെടുക്കുക.
- മ കമ്മ്യൂണിറ്റി തിരഞ്ഞെടുക്കുക.
- പ്രായ ഇളവ് വേണോ? YES / NO തിരഞ്ഞെടുക്കുക.
- വിലാസം, മൊബൈൽ, ലാൻഡ് ലൈൻ നമ്പറുകൾ എന്നീ വിശദാംശങ്ങൾ പൂരിപ്പിക്കുക.
- കുടുംബ വിശദാംശങ്ങൾ പൂരിപ്പിക്കുക.
- വിദ്യാഭ്യാസ യോഗ്യതകൾ പൂരിപ്പിക്കുക (മൊത്തം മാർക്ക്, ലഭിച്ച മാർക്ക്, മാർക്കുകളുടെ ശതമാനം സിജിപിഎ ഉള്ളവർ ആകെ മാർക്ക്, സിജിപിഎ, ശതമാനം എന്നിവ നൽകുക).
- കായിക നേട്ടങ്ങൾ (ഏറ്റവും ഉയർന്ന നേട്ടം മാത്രം പരാമർശിക്കുക) നിങ്ങൾക്ക് എല്ലാ കായിക ഇനങ്ങളും കൊടുക്കാം.
500 രൂപയാണ് അപേക്ഷ ഫീസ്.
അക്കൗണ്ട് ഡീറ്റെയിൽസ്: A/c no.: 57007268936, Name: Principal, LNCPE, IFSC: SBIN0070043, SBI Kariavattom.
അവസാന തീയതി ഒക്ടോബർ 11
ഒക്ടോബർ 21 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക.
Comments
Post a Comment
If you have any doubts, Please let me know