MAHATMA GANDHI UNIVERSITY
സ്പോർട്സ് ക്വാട്ട രെജിസ്ട്രേഷനും ഓൺലൈൻ മുഖേനയാണ് ചെയ്യേണ്ടത്.
മഹാത്മാ ഗാന്ധി സർവകലാശാലയിൽ 2020 -21 അധ്യയന വർഷത്തെ പി ജി ഏകജാലകം ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ ആയിരിക്കും.
ഓൺലൈൻ സംവിധാനം ആയതിനാൽ അപേക്ഷകർ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ്, ഫോട്ടോ, ഒപ്പ്, എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
രെജിസ്ട്രേഷൻ നടപടികളുടെ ആദ്യ സ്റ്റെപ് അപേക്ഷ നമ്പറും പാസ്‌വേഡും ജനറേറ്റു ചെയ്യുക എന്നതാണ്. ഇതിനായി http://cap.mgu.ac.in സൈറ്റിലെ PGCAP പേജ് എടുത്ത ശേഷം Click here to Apply എന്നതിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിൻഡോയിൽ ചോദിക്കുന്ന വിവരങ്ങൾ കൃത്യമായി നൽകുക. Submit കൊടുത്താൽ അപേക്ഷ നമ്പറും പാസ്സ്‌വേഡും ലഭിക്കും.
കിട്ടിയ അപേക്ഷ നമ്പറും പാസ്‌വേഡും ഉപോയോഗിച്ചു ലോഗിൻ ചെയിതു ഓൺലൈൻ അപേക്ഷ ഫോം പൂരിപ്പിക്കുക. കോളേജ് ഓപ്ഷൻ നല്കുന്നതുൾപ്പെടെ ഏഴു ഘട്ടങ്ങളാണ് അപേക്ഷ ഫോം പൂരിപ്പിക്കാനുള്ളത്. ഓരോന്നും കൃത്യമായി രേഖപ്പെടുത്തുക.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവകലാശാലക്ക് അയക്കേണ്ടതില്ല.
സ്പോർട്സ് ക്വാട്ട പ്രവേശനം.
സ്പോർട്സ് ക്വാട്ട രെജിസ്ട്രേഷനും ഓൺലൈൻ മുഖേനയാണ് ചെയ്യേണ്ടത്.
അപേക്ഷകർ സൈറ്റിൽ NONCAP എന്ന ലിങ്കിലൂടെ പ്രവേശിച്ചു ക്യാപ് അപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ മാത്രമേ സ്പോർട്സ് ക്വാട്ട രെജിസ്റ്റൻ നടത്താൻ സാധിക്കുകയുള്ളു.
അപേക്ഷകർ കായിക നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അപേക്ഷകന്റെ ഓരോ നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളും തുല്യമായ നേട്ടം സെലക്ട് ചെയ്ത് അതിനു നേരെ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം.
സർട്ടിഫിക്കറ്റുകൾ എത്ര എണ്ണം വേണമെങ്കിലും അപ്‌ലോഡ് ചെയ്യാവുന്നതാണ്. അതിനു ശേഷം അടുത്ത ഘട്ടത്തിൽ പ്രവേശിക്കും. ഓൺലൈൻ രെജിസ്ട്രേഷൻ പൂർത്തിയായാൽ പ്രൊഫൈൽ ലിങ്ക് ഉപയോഗിച്ച് അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾ കാണാവുന്നതാണ്, അവ നിശ്ചിത തീയതിക്കുള്ളിൽ എഡിറ്റ് ചെയ്യാനും സാധിക്കും.
ഇപ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത് ആവിശ്യമായ ഓപ്ഷനുകൾ നൽകിയവർക്ക് മാത്രമേ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപെടാനും പ്രവേശനം നേടാനും സാധിക്കുകയുള്ളു.
നോട്ടിഫിക്കേഷനും പ്രോസ്പെറ്റസിനുമായി Click here
Comments
Post a Comment
If you have any doubts, Please let me know