The Indira Gandhi National Tribal University
ആകെ 101 ഒഴിവുകളാണുള്ളത്.
ഇന്ദിര ഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ഉൾപ്പെടെ വിവിധ അധ്യാപക പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിച്ചു . ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ആകെ 101 ഒഴിവുകളാണുള്ളത്. പ്രൊഫസർ- 20 , അസ്സോസിയേറ്റ് പ്രൊഫസർ-41, അസിസ്റ്റന്റ് പ്രൊഫസർ-40.
ഫിസിക്കൽ എഡ്യൂക്കേഷൻ, യോഗ, എക്കണോമിക്സ്, എഡ്യൂക്കേഷൻ,കെമിസ്ട്രി, സുവോളജി, ജിയോളജി, ഹിന്ദി തുടങ്ങി 36 ഡിപ്പാർട്മെന്റിലേക്കാണ് നിയമനം നടക്കുന്നത്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും രെജിസ്റ്റേർഡായോ സ്പീഡ് പോസ്റ്റ് മുഖേനയോ ' The Recruitment Cell, Indira Gandhi National Tribal University (IGNTU), Lalpur, Amarkantak, Anuppur- 484887, Madhya Pradesh എന്ന അഡ്രസ്സിൽ 15-10-2020 മുന്നേ എത്തും വിധം അയക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 06-10-2020
നോട്ടിഫിക്കേഷനും മറ്റു വിവരങ്ങൾക്കും click here
Comments
Post a Comment
If you have any doubts, Please let me know