AMERICAN ALLIANCE FOR HEALTH, PHYSICAL EDUCATION, AND RECREATION
AAPHER യൂത്ത് ഫിറ്റ്നസ് ടെസ്റ്റിൽ ആറ് ഇനങ്ങൾ ആണുള്ളത്.
AAPHER യൂത്ത് ഫിറ്റ്നസ് ടെസ്റ്റ്:
ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകരും കായിക പരിശീലകരും അവരുടെ വിദ്യാർത്ഥികളുടെ പ്രകടന നിലവാരം കണ്ടെത്തുന്നതിനും താരതമ്യപ്പെടുത്തുന്നതിനും ഉയർന്ന നേട്ടങ്ങളിലേക്ക് അവരെ പ്രചോദിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തതാണ് ഈ ടെസ്റ്റ്. ബിപിഎഡ്, എംപിഎഡ് തുടങ്ങിയ കായിക വിദ്യാഭ്യാസ കോഴ്സുകളുടെ പ്രവേശന മാനദണ്ഡമായും(ഫിസിക്കൽ ടെസ്റ്റ്) AAPHER യൂത്ത് ഫിറ്റ്നസ് ടെസ്റ്റ് ഉപയോഗിക്കുന്നു.
AAPHER യൂത്ത് ഫിറ്റ്നസ് ടെസ്റ്റിൽ ആറ് ഇനങ്ങൾ ആണുള്ളത്.
- പുൾ അപ്: പെൺകുട്ടികൾക്ക് ഫ്ലെക്സഡ് ആം ഹാങ്ങ് (flexed arm hang) ആണ് . കൈയുടെയും തോളിന്റെയും ശക്തിയെ അളക്കാൻ വേണ്ടി.
- സിറ്റപ്: അബ്‌ഡോമെൻ ,ഹിപ് ഫ്ലെക്സർ പേശികളുടെ കാര്യക്ഷമത നിർണ്ണയിക്കുന്നതിനാണ് ഈ പരിശോധന.
- ഷട്ടിൽ റൺ: വേഗതയും(speed) ദിശയുടെ മാറ്റവും (change of direction) അളക്കാൻ വേണ്ടി.
- സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്: കാലിന്റെ പേശികളുടെ എക്സ്പ്ലോസീവ് പവർ വിലയിരുത്തുന്നതിന്.
- 50 യാർഡ് ഡാഷ് അല്ലെങ്കിൽ സ്പ്രിന്റ്: വേഗത അളക്കാൻ വേണ്ടി..
- 600 യാർഡ് റൺ: കാർഡിയോവാസ്കുലാർ എൻഡ്യൂറൻസ് അളക്കാൻ വേണ്ടി..
ടെസ്റ്റുകൾ നടത്തുന്ന രീതി.
AAPHER യൂത്ത് ഫിറ്റ്നസ് ടെസ്റ്റ് ഒരു ജിംനേഷ്യത്തിലോ ഔട്ട്ഡോറുകളിലോ നടത്താം. ഈ ടെസ്റ്റുകളിൽ ആവശ്യമായ ഒരേയൊരു ഉപകരണം പുൾ-അപ്പുകൾക്ക് ഏകദേശം 1 ~ ഇഞ്ച് വ്യാസമുള്ള ഒരു ഹൊറിസോണ്ടൽ ബാർ, പെൺകുട്ടികൾക്ക് ഫ്ലെക്സ്ഡ് ആം ഹാംഗ് എന്നിവയാണ്. എന്നിരുന്നാലും, ടൈമറുകളുടെയും റെക്കോർഡറുകളുടെയും സഹായത്തോടെ എല്ലാ സ്കോറുകളുടെയും സമയക്രമത്തിനും റെക്കോർഡിംഗിനുമുള്ള ക്രമീകരണം നടത്തേണ്ടതുണ്ട്.
നമ്പർ 1 - പുൾ അപ്: ഈ ഇനം ബാറിൽ തൂങ്ങി നിന്നാണ് ആരംഭിക്കേണ്ടത്. ( ഉള്ളം കൈ പുറത്തേക്ക് അഭിമുഖീകരിക്കുന്ന രീതിയിൽ). സബ്ജക്ട് കൈകളും കാലുകളും പൂർണ്ണമായും എക്സ്സ്റ്റെൻഡ് ചെയ്യണം. തൂങ്ങി നിൽക്കുന്ന സ്ഥാനത്ത് നിന്ന്, സബ്ജക്ട് അയാളുടെ താടി ബാറിന് മുകളിൽ എത്തുന്ന വിധം ശരീരം കൈകളാൽ ഉയർത്തണം. തുടർന്ന്, അവൻ തന്റെ ശരീരം പൂർണ്ണമായും താങ്ങി നിൽക്കുന്ന സ്ഥാനത്തേക്ക് താഴ്ത്തണം/ തിരിച്ചെത്തണം. അങ്ങനെ ചെയ്യുമ്പോൾ, കാൽമുട്ടുകൾ വളയരുത്. പൂർത്തിയാക്കിയ പുൾ-അപ്പുകളുടെ എണ്ണം അവന്റെ സ്കോർ ആണ്.
ഫ്ലെക്സഡ്-ആം ഹാംഗ്: പെൺകുട്ടികൾക്ക് മാത്രമായുള്ള ടെസ്റ്റ് , സബ്ജക്ട് ഹൊറിസോണ്ടൽ ബാറിൽ തൂങ്ങി നിൽക്കണം. താടി ബാറിന് മുകളിലായി, കൈമുട്ടുകൾ വളച്ച്, നെഞ്ച് ബാറിന് സമീപം എത്തുംവിധം ശരീരം ഉയർത്തണം. ഈയൊരു പൊസിഷനിൽ എത്തുന്ന മുറയ്ക്ക് സ്റ്റോപ്പ് വാച്ച് ആരംഭിക്കുകയും സബ്ജെക്ടിന്റെ താടി ബാറിന്റെ താഴെയാകുമ്പോൾ നിർത്തുകയും ചെയ്യും. റെക്കോർഡുചെയ്‌ത സമയം അവളുടെ സ്‌കോർ ആണ്.
നമ്പർ 2 - സിറ്റ്-അപ്പ്: സബ്ജക്ട് തറയിൽ/ മേറ്റിൽ മലർന്നു കിടന്നു കാൽമുട്ടുകൾ മടക്കി കാല്പാദം ബട്ടക്സിന് അടുത്ത് വെക്കണം(ഗ്യാപ്പ് 12 ഇഞ്ചിൽ കൂടുതൽ ആവരുത്). സബ്ജക്ട് കൈകൾ കഴുത്തിന്റെ പിൻഭാഗത്ത് വയ്ക്കണം, കൈമുട്ട് തറയിൽ/ മേറ്റിൽ സ്പർശിക്കുകയും വേണം. ഈ സ്ഥാനത്ത് നിന്ന്, തല കാൽമുട്ട് സ്പർശിക്കുന്നതുവരെ മുകളിലേക്ക് ഉയർത്തണം. ഇതാണ് ഒരു സിറ്റ് അപ്പ്. 60 സെക്കൻഡിനുള്ളിൽ ചെയിത സിറ്റ് അപ്പുകളുടെ എണ്ണമാണ് അയാളുടെ സ്കോർ.
നമ്പർ 3 - ഷട്ടിൽ റൺ: ഈ ടെസ്റ്റിനായി, പരസ്പരം സമാന്തരമായി 30 അടി അകലെ രണ്ട് സമാന്തര രേഖകൾ വരയ്ക്കുകയും രണ്ട് മരത്തിന്റെ ബ്ലോക്കുകൾ ഒന്നിന് പിന്നിൽ ഒന്നായി വെക്കുകയും ചെയ്യുന്നു. സബ്ജക്ട് സ്റ്റാർട്ടിങ് ലൈനിന്റെ പിന്നിൽ നിൽക്കണം, “റെഡി ഗോ ” എന്ന സിഗ്നലിൽ ബ്ലോക്ക് എടുക്കാൻ ഓടണം ,സ്റ്റാർട്ടിങ് ലൈനിൽ തിരികെ ഓടുകയും ലൈനിന്റെ പിന്നിൽ ബ്ലോക്ക് വെക്കുകയും വേണം. രണ്ടാമത്തെ ബ്ലോക്ക് എടുക്കാൻ ട്വീണ്ടും ഓടണം, അത് എടുത്ത് മാക്സിമം സ്പീഡിൽ സ്റ്റാർട്ടിങ്ആ ലൈൻ ക്രോസ് ചെയ്യണം. അത്തരം രണ്ട് ട്രയൽ ഉണ്ട്. രണ്ട് ട്രയലുകളുടെയും ഏറ്റവും മികച്ച സമയമാണ് സ്കോർ.
നമ്പർ 4 - സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്: ഈ ടെസ്റ്റിൽ, ഒരു ടേക്ക് ഓഫ് ലൈനിന് പിന്നിൽ നിന്നുകൊണ്ട് മുന്നോട്ട് ചാടണം. നൽകിയിട്ടുള്ള മൂന്ന് ട്രയലുകളിൽ ഏറ്റവും മികച്ച ജമ്പ് ആണ് സബ്ജെക്ടിന്റെ സ്കോർ . ജമ്പ് ഫീറ്റിലും ഇഞ്ചിലും രേഖപ്പെടുത്തണം.
നമ്പർ 5—50 യാർഡ് റൺ: സബ്ജക്ട് “റെഡി ഗോ ” എന്ന സിഗ്നലിൽ ലഭിക്കുമ്പോൾ മുന്നോട്ടേക്ക് കുതിക്കണം. ഫിനിഷിങ് ലൈനിൽ എത്താനെടുത്ത സമയമാണ് സ്കോർ.
നമ്പർ 6—600 യാർഡ് റൺ/വാക്: ഈ റൺ/വാക് ഒരു ട്രാക്കിലോ ഒരു ഫുട്ബോൾ മൈതാനത്തിലോ അല്ലെങ്കിൽ ഈ ആവശ്യത്തിനായി അടയാളപ്പെടുത്തിയ ഒരു തുറന്ന സ്ഥലത്തോ സംഘടിപ്പിക്കാൻ കഴിയും. ഈ ടെസ്റ്റിൽ , സബ്ജക്ട് 600 യാർഡ് ദൂരം ഓടുന്നു, കുറഞ്ഞ സമയത്തിനുള്ളിൽ ദൂരം കവർ ചെയ്യുക എന്നതാണ് ലക്ഷ്യം, ഫിനിഷ് ലൈൻ മറികടക്കാൻ എടുത്ത സമയമാണ് അയാളുടെ സ്കോർ.
Well explained and good resource for admission seeking students
ReplyDelete