ഹയർ സെക്കന്ററി സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ്
മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്കാണ് സപ്ലിമെന്ററി ഘട്ടം.
മുഖ്യഘട്ടത്തിൽ രണ്ടു അല്ലോട്മെന്റും സപ്ലിമെറ്ററി ഘട്ടത്തിൽ ഒരു അല്ലോട്മെന്റും ഉൾപ്പെട്ടതാണ് സ്പോർട്സ് ക്വാട്ട പ്രവേശനം. മുഖ്യഘട്ടത്തിലെ അലോട്മെന്റ് ഒക്ടോബർ 1 ന് പൂർത്തീകരിക്കുകയുണ്ടായി.
മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർക്കാണ് സപ്ലിമെന്ററി ഘട്ടം.
മുഖ്യഘട്ടത്തിൽ സ്പോർട്സ് മികവ് രെജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് 2020 ഒക്ടോബർ 2 മുതൽ 6 ന് വൈകിട്ട് 4 മണിവരെ അതാത് ജില്ലാ സ്പോർട്സ് കൗൺസിലുമായി ബദ്ധപ്പെട്ട് നേടാവുന്നതാണ്.
മുഖ്യഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാത്തവർക്കും, പുതുതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്പ്ളിമെന്ററി ഘട്ടത്തിൽ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ പരിപൂർണമായി സമർപ്പിച്ച ശേഷം CREATE CANDIDATE LOGIN SPORTS എന്ന ലിങ്കിലൂടെ CANDIDATE LOGIN SPORTS രൂപീകരിക്കേണ്ടതാണ്. പ്രവേശനവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ ക്യാൻഡിഡേറ്റ് ലോഗിനിലൂടെ നിർവഹിക്കേണ്ടതാണ്.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് ഒഴിവുകൾക്ക് അനുസൃതമായി പുതിയ ഓപ്ഷനുകൾ ഉൾപ്പെടുത്തി അപേക്ഷ പുതുക്കാനുള്ള സൗകര്യം ക്യാൻഡിഡേറ്റ് ലോഗിനിലെ Renewal Application എന്ന ലിങ്കിലൂടെ ലഭ്യമാകുന്നതാണ്.
2020 ഒക്ടോബർ 3 മുതൽ 6 ന് വൈകിട്ട് 5 മണിവരെ ഇത്തരത്തിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സപ്പ്ളിമെന്ററി അലോട്മെന്റിനായുള്ള വാക്കൻസി അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ഒക്ടോബർ 3 രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
Comments
Post a Comment
If you have any doubts, Please let me know