World Mental Health Day
ആരോഗ്യമെന്നാൽ ശാരീരികവും, മാനസികവും, സാമൂഹികമായ ക്ഷേമത്തിന്റെ പൂർണരൂപമാണ്. അത് വെറും രോഗമില്ലാത്ത അവസ്ഥ അല്ല.
ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം (World Mental Health Day). കോവിഡ് എന്ന മഹാമാരി ലോകമാകെ വ്യാപിക്കുകയും നമ്മുടെ ദൈനംദിന ജീവതത്തെപോലും മാറ്റിയിരിക്കുന്നു. നമ്മളാരും ഇതുവരെ കടന്നുപോകാത്ത ഒരു സാഹചര്യത്തിലൂടെ പലതരം പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നമ്മൾ മാനസികാരോഗ്യ ദിനം ആചരിക്കുന്നത്.
ഓരോ വർഷം കഴിയുംതോറും മാനസിക പ്രശ്നങ്ങൾ അല്ലെങ്കിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ എണ്ണം പതിൻ മടങ്ങു വർധിക്കുകയാണ്. അതൊകൊണ്ട് തന്നെ മാനസികാരോഗ്യം ശ്രദ്ധിക്കുന്നതിൽ നമ്മൾ കുറച്ചധികം ജാഗ്രത പുലർത്തേണ്ട സമയമാണ്.
നമ്മുടെ ജീവിതത്തിൽ വ്യായാമങ്ങൾ/ കായികവിനോദങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്, മാനസികാരോഗ്യം നിലനിർത്തുന്നതിന് ഇത്തരം പ്രവർത്തികൾക്ക് കാര്യമായ പങ്കുണ്ട്.
കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തതു മൂലമാണ് പലർക്കും ഈ കാലഘട്ടത്തിൽ പലതരം മാനസിക പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. അതിനാൽ, അവ ഒഴിവാക്കാനായി നമ്മൾ ഓരോരുത്തരും ഇഷ്ടമുള്ള കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട് നൃത്തം, യോഗ, റണ്ണിംഗ് , വോക്കിങ് , സൈക്ലിംഗ്, സ്വിമ്മിംഗ്, മറ്റു ടീം ഗെയിംസ് തുടങ്ങിയവ നല്ല ഓപ്ഷനുകളാണ്.
പതിവായി വ്യായാമം ചെയ്യുന്ന ആളുകൾ അത് ദിവസേനെ ചെയ്യാൻ പ്രവണത കാണിക്കുന്നത്തിനു കാരണം അത് അവർക്ക് ദിവസം മുഴുവൻ കൂടുതൽ ഊർജ്ജസ്വലത നൽകുന്നത് കൊണ്ടും രാത്രി നന്നായി ഉറങ്ങാനും, നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നതും കൊണ്ടുമാണ്.
അവരവരുടെ ജീവിതത്തിൽ കൂടുതൽ ശാന്തതയും പോസിറ്റീവിറ്റിയും അനുഭവപ്പെടുന്നു. അതിലുപരി ഇതിൽ ഏർപ്പെടുമ്പോൾ അവർക്ക് മാനസിക ഉല്ലാസം ലഭിക്കുന്നു.
അതുകൂടാതെ കായികപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ
- മാനസികാരോഗ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന സെറോടോണിൻ എന്ന രാസവസ്തുവിന്റെ അളവിൽ പോസറ്റീവ് ഇമ്പാക്ട് ഉണ്ടാക്കുന്നു.
- തലച്ചോറിലെ എൻഡോർഫിനുകളെ ഉത്തേജിപ്പിക്കുന്നു
- സ്ട്രെസ് ഹോർമോൺ കോർട്ടിസോളിന്റെ അളവ് കുറയുന്നു.
- ന്യൂറോ ട്രാൻസ്മിറ്റർ നോർപിനെഫ്രിനെയും ഉത്തേജിപ്പിക്കുന്നു, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
- ഒരു കായികക്ഷമത വളർത്തിയെടുക്കുന്ന ചെറുപ്പക്കാർക്ക് അവരുടെ ശരീരത്തെക്കുറിച്ചും ശാരീരിക കഴിവുകളെക്കുറിച്ചും കൂടുതൽ പോസിറ്റീവായി തോന്നുന്നു. അതിനാൽ അവരുടെ ആത്മാഭിമാനം (Self-esteem) മെച്ചപ്പെടുന്നു.
- സ്‌പോർട്‌സ് അല്ലെങ്കിൽ മറ്റൊരു ശാരീരിക പ്രവർത്തനങ്ങൾ പോലുള്ള നമ്മുടെ എല്ലാ ശ്രദ്ധയും ഉൾക്കൊള്ളുന്ന എന്തെങ്കിലും ചെയ്യുമ്പോൾ, സമ്മർദ്ദവും നിഷേധാത്മകവുമായ ചിന്തകളിൽ നിന്ന് വ്യതിചലിക്കുന്നു.
- കായിക പ്രവർത്തനങ്ങളിലും മറ്റും ഏർപ്പെടുമ്പോൾ ലഹരിവസ്തുക്കളുടെ ആസക്തി കുറയുന്നു.
ഇതൊക്കെ സൂചിപ്പിക്കുന്നത് കയികപ്രവർത്തങ്ങളും മനസികരോഗ്യവും നമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചാണ്.
Mental health for all: Greater investment- Greater access എന്ന സന്ദേശം ഉൾക്കൊണ്ട്കൊണ്ട് കായിക പ്രവർത്തണങ്കിൽ ഏർപെട്ടുകൊണ്ട് നമ്മുടെ മനസികരോഗ്യത്തിനായി നമുക്ക് കൂടുതൽ investment ചെയ്യാം.
Comments
Post a Comment
If you have any doubts, Please let me know