കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് ക്ലബ്ബുകൾക്ക് ധന സഹായം
8000 രൂപ 1500 ക്ലബ്ബുകൾക്കാണ് സഹായമായി നൽകുന്നത്.
സംസ്ഥാന യുവജനക്ഷേമബോർഡ് സംസ്ഥാനത്തെ ക്ലബ്ബുകൾക്കും മറ്റ് സംഘടനകൾക്കും കായിക ഉപകരണങ്ങൾ വാങ്ങുന്നതിന് സഹായം നൽകുന്നു.
പിന്നോക്ക മേഖലയിൽ യുവജനക്ഷേമ ബോർഡ് രൂപീകരിച്ച അഞ്ഞൂറ് യുവ ക്ലബ്ബുകൾക്കും പ്രവർത്തനരംഗത്ത് സജീവമായ ആയിരം ക്ലബ്ബുകൾക്കുമാണ് സഹായം നൽകുന്നത്. കലാ-കായിക പ്രവർത്തനം, കോവിഡ് പ്രതിരോധ പ്രവർത്തനം, പ്രതിരോധ ബോധവത്കരണത്തിന് നടത്തിയ പ്രചരണം, തുടങ്ങിയവ പരിശോധിച്ചാണ് ധനസഹായം നൽകുന്നത്.
8000 രൂപ 1500 ക്ലബ്ബുകൾക്കാണ് സഹായമായി നൽകുന്നത്.ആദ്യ പട്ടികയിൽ ഉൾപ്പെട്ട 800 ക്ലബ്ബുകൾക്ക് ധനസഹായം നൽകുന്നതിന് നടപടി ആരംഭിച്ചു.
ഒക്ടോബർ 30 ന് ഇത് പൂർത്തീകരിക്കുന്ന മുറയ്ക്ക് രണ്ടാം ഘട്ടം 700 ക്ലബ്ബുകൾക്ക് ധനസഹായം നൽകുന്നതിന് നടപടി സ്വീകരിക്കും.
Comments
Post a Comment
If you have any doubts, Please let me know