കാലിക്കറ്റ് സർവ്വകലാശാല പ്രവേശന പരീക്ഷകൾ റദ്ദാക്കി.

B.Ped , BPEd Integrated, BHM , Bcom Honours ,  എന്നീ കോഴ്സകളിലേക്ക് അപേക്ഷിച്ചവർ മാർക്ക് ലിസ്റ്റിലെ അതേ ക്രമത്തിൽ തന്നെ മാർക്കുകൾ രേഖപ്പെടുത്തേണ്ടതാണ്.



2020-21 അധ്യയന വർഷത്തേക്ക് കാലിക്കറ്റ് സർവ്വകലാശാല പഠനവകുപ്പുകൾ / സെന്ററുകൾ / അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ ബിരുദ , ബിരുദാനന്തര ബിരുദ കോഴ്സകളിലേക്കുള്ള പ്രവേശന പരീക്ഷകൾ റദ്ദാക്കി.

നേരത്തെ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി ചേർക്കുവാനുള്ള അവസരം 23.10.2020 മുതൽ 30.10,2020 ന് വൈകീട്ട് 5 മണി വരെ ലഭ്യമാണ്.

ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകളായ B.Ped , BPEd Integrated ഉൾപ്പെടെ BHM , Bcom Honours  എന്നീ ബിരുദ കോഴ്സകളിലേക്ക് അപേക്ഷിച്ചവർ മാർക്ക് ലിസ്റ്റിലെ അതേ ക്രമത്തിൽ തന്നെ മാർക്കുകൾ രേഖപ്പെടുത്തേണ്ടതാണ്.

നിശ്ചിത സമയപരിധിക്കുള്ളിൽ യോഗ്യതാപരീക്ഷയുടെ മാർക്ക് രേഖപ്പെടുത്താത്തവരെ ബിരുദ , ബിരുദാനന്തര ബിരുദ പ്രവേശനത്തിന് പരിഗണിക്കുന്നതല്ല . മാർക്ക് രേഖപ്പെടുത്തിയശേഷം അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ് . കൂടാതെ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ( EWS ) വിഭാഗക്കാർ അവരവരുടെ അപേക്ഷയിൽ ആയതുകൂടി ചേർത്ത് അപേക്ഷ പൂർത്തിയാക്കേണ്ട താണ്.

Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?