സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ

സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് എസ്പെർട്, ഫിസിയോതെറാപിസ്റ്.

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI ) യിൽ സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് എസ്പെർട്, ഫിസിയോതെറാപിസ്റ് എന്നീ താത്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

യുവാക്കൾക്കും എലൈറ്റ് അത്ലറ്റുകൾക്കും പരിശീലനം നല്കാൻ വേണ്ടി സായിയുടെ കീഴിൽ 23 സെന്ററുകളാണുള്ളത്. കായിക മന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഇതിനു ധനസഹായം നൽകുന്നത്.

പോസ്റ്റുകൾ 

1 . സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് എസ്പെർട്.- 62 ഒഴിവുകളാണുള്ളത്. 

യോഗ്യത: ഏതെങ്കിലുമൊരു അംഗീഗൃത സർവകലാശാലയിൽ നിന്നും ബാച്ച്ലർ ഓഫ് സ്പോർട്സ് & സയൻസ്/ ബാച്ച്ലർ സയൻസ് ഇൻ സ്പോർട്സ് സയൻസ്/ ബാച്ച്ലർ ഇൻ സ്പോർട്സ് കണ്ടിഷനിംഗ് & എക്‌സസൈസ് സയൻസ്.

2 . ഫിസിയോതെറാപിസ്റ്.- 47 ഒഴിവുകളാണ്

യോഗ്യത: മാസ്റ്റർ ഇൻ ഫിസിയോതെറാപ്പിയും കുറഞ്ഞത് 3 വർഷത്തെ വർക്കിങ് എക്സ്പീരിയൻസ്. 

അപേക്ഷിക്കേണ്ട വിധം

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഉദ്യോഗാർത്ഥികൾക്ക് ഇമെയിൽ അഡ്രെസ്സ് നിർബന്ധമാണ്.

വെബ്സൈറ്റ് : https://sportsauthorityofindia.nic.in/saijobs.

നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം , അവസാന തീയതി21/10/2020 വൈകിട്ട് 5  മണി.

ആവശ്യമായ രേഖകൾ

  • ഡിഗ്രി സർട്ടിഫിക്കറ്റ് 
  • വർക്ക് എസ്‌പീരിയൻസ്
  • സ്പോർട്സ് സർട്ടിഫിക്കറ്റ് 
  • സ്ട്രെങ്ത് ആൻഡ് കണ്ടിഷനിംഗ് സർട്ടിഫിക്കറ്റ് (whichever applicable)
  • ആധാർ കാർഡ് /10th ക്ലാസ് മാർക്ക് ഷീറ്റ് /12th ക്ലാസ് മാർക്ക്  ഷീറ്റ്.
  • പാസ്പോര്ട്ട് സൈസ് കളർ ഫോട്ടോ.

പ്രായപരിധി: -  അവസാന തീയതിയിൽ പരമാവധി പ്രായം 45 വയസിൽ കൂടരുത്.

പ്രതിഫലം: - വൈദഗ്ധ്യത്തിന്റെയും അഭിമുഖത്തിന്റെയും  അടിസ്ഥാനത്തിൽ പ്രതിമാസ പ്രതിഫലം തീരുമാനിക്കും.

  • സ്ട്രെങ്ത്  ആൻഡ് കണ്ടിഷനിംഗ്  എസ്‌പെർട് (Lead)- Rs. 1,00,000-1,50,000/-
  • സ്ട്രെങ്ത്  ആൻഡ് കണ്ടിഷനിംഗ്  എസ്‌പെർട് (Grade 2)- Rs. 60,000-80,000/-
  • ഫിസിയോതെറാപിസ്റ് (Grade 1)- Rs. 40,000-60,000/-
  • ഫിസിയോതെറാപിസ്റ് (Grade 1)- Rs. 60,000-80000/-

NB: ആവശ്യമെങ്കിൽ റിക്രൂട്ട്‌മെന്റ് പ്രക്രിയ പരിഷ്‌ക്കരിക്കാനും / മാറ്റാനും / നിയന്ത്രിക്കാനും / വലുതാക്കാനും റദ്ദാക്കാനുമുള്ള അവകാശം SAI ൽ നിക്ഷിപ്തമാണ്. SAI യുടെ തീരുമാനം അന്തിമമായിരിക്കും.




Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?