ഇന്റർ കോളേജിയേറ്റ് കായിക മത്സരങ്ങളും കോണ്‍വൊക്കേഷനും നടത്താൻ തീരുമാനിച്ചു
ഡിസംബര്‍ ആദ്യവാരത്തില്‍ ഫിക്ചര്‍ മീറ്റിംഗ് നടത്തും.
കാലിക്കറ്റ് സര്‍വകലാശാല ഇന്റർ കോളേജിയേറ്റ് കായിക മത്സരങ്ങള്‍ ജനുവരിയോടു കൂടി തുടങ്ങുവാനും 2019-20 വര്‍ഷത്തെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷനും സര്‍വകലാശാലയുടെ നാല് കേന്ദ്രങ്ങളില്‍ നടത്തുവാനും 09.10.2020-ന് ചേര്‍ന്ന കായിക മോണിറ്ററിംഗ് കമ്മിറ്റിയില്‍ തീരുമാനമായി.
ഇതിനു മുന്നോടിയായി ഡിസംബര്‍ ആദ്യവാരത്തില്‍ ഫിക്ചര്‍ മീറ്റിംഗ് നടത്തും. 189 കായിക താരങ്ങള്‍ക്ക് 16 ലക്ഷം രൂപയും ട്രാക്ക് സ്യൂട്ടകളും മികച്ച കോളേജുകള്‍ക്കുള്ള കാഷ് അവാര്‍ഡുകളും കോണ്‍വോക്കേഷനില്‍ വിതരണം ചെയ്യും.
കോവിഡ് പശ്ചാത്തലത്തിൽ കോളേജുകൾ തുറക്കാത്ത ഈ സാഹചര്യത്തിൽ മത്സരത്തിന് സജ്ജരാകുക എന്നത് കായിക താരങ്ങൾക്കും കോളേജുകൾക്കും വലിയ വെല്ലുവിളിയാണ്. സാധാരണ ഈ ഒക്ടോബർ മാസത്തിനു മുന്നേ വിവിധ മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു.
ആഗസ്ത് മാസത്തിൽ നടക്കേണ്ടിയിരുന്ന കോണ്‍വൊക്കേഷന്‍ കോവിഡ് പശ്ചാത്തലത്തിൽ നീണ്ടു പോകുകയായിരുന്നു. 2019-20 അധ്യയന വര്‍ഷത്തിൽ സർവകലാശാലയുടെ യശസ്സ് ഉയർത്തിയ കായിക താരങ്ങളെയും മികച്ച കോളേജുളെയും അനുമോദിക്കും. അവർക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകും.
ക്രൈസ്റ്റ് കോളേജ് ,ഇരിഞ്ഞാലക്കുടയാണ് മികച്ച പ്രകടനം കാഴ്ചവെച്ച കോളേജുകളിൽ ഒന്നാം സ്ഥാനത്തുള്ളത്. മേഴ്‌സി കോളേജ് പാലക്കാട്, സെന്റ്.തോമസ് കോളേജ് തൃശൂർ എന്നീ കോളേജുകൾ രണ്ടും മൂന്നും സ്ഥാനം ലഭിച്ചു.
കോളേജുകളുടെ പോയിന്റ് നിലവാരം കാണാൻ... Click here
Comments
Post a Comment
If you have any doubts, Please let me know