ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേർസ് & കമ്മ്യൂണിറ്റി കോച്ചിങ് പ്രോഗ്രാം

ഓൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസ് ആരംഭിക്കുന്നത് ഒക്ടോബർ 12 നാണ്.

യുവജനകാര്യ-കായിക മന്ത്രാലയവും LNCPE തിരുവനന്തപുരവും സംയുകതമായി നടത്തി വരുന്ന ഖേലോ ഇന്ത്യ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേർസ് & കമ്മ്യൂണിറ്റി കോച്ചിങ്  പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ച് ആരംഭിക്കുന്നു. 

ഓൺലൈനായി സംഘടിപ്പിക്കുന്ന ക്ലാസ് ആരംഭിക്കുന്നത് ഒക്ടോബർ 12 നാണ്. തിങ്കൾ മുതൽ വെള്ളിവരെ ഒന്നര മണിക്കൂർ സമയം (11  AM - 12 .30 PM ) ക്ലാസ് നടക്കും . കൂടാതെ 5 PM മുതൽ 6:30 PM വരെ അന്താരാഷ്ട്ര തലത്തിലുള്ള  വിദഗ്ധരുടെ ക്ലാസുമുണ്ടാകും. നവംബർ 6 നാണ്  ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേർസ് & കമ്മ്യൂണിറ്റി കോച്ചിങ് പ്രോഗ്രാം അവസാനിക്കുന്നത്.

70% ഹാജർ ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും ഇങ്ങനെ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ആളുകൾക്ക് ഓൺലൈൻ മൂല്യനിർണ്ണയത്തിന് പങ്കെടുക്കാം. പരീക്ഷയിൽ വിജയികളാവുന്നവർക്ക്  മെറിറ്റ് സർട്ടിഫിക്കറ്റ് നൽകും. പരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ 236 / - രൂപ ഫീസ് അടക്കണം.

രജിസ്ട്രേഷൻ ലിങ്ക്: https://schoolfitness.kheloindia.gov.in/tot.aspx

രജിസ്റ്റർ ചെയ്ത അപേക്ഷകരെ വെബിനാറിൽ എങ്ങനെ പങ്കെടുക്കാമെന്ന് SAI LNCPE ഇമെയിൽ വഴിയും SMS വഴിയും അറിയിക്കും.

ശ്രദ്ധിക്കുക: ബാച്ച് 1 (2020 ജൂൺ 01 മുതൽ 2020 ജൂൺ 30 വരെ), ബാച്ച് 2 (2020 ഓഗസ്റ്റ് 11 മുതൽ 2020 സെപ്റ്റംബർ 04 വരെ) ഹാജർ കുറവുള്ളവർക്കും ഈ ബാച്ചിൽ ചേരാൻ കഴിയും.

കൂടുതൽ വിവരങ്ങൾക്ക്ക്കായി https://www.sailncpe.in/, https://schoolfitness.kheloindia.gov.in എന്നിവ സന്ദർശിക്കുക



Comments

Popular posts from this blog

Sports Quota Recruitment 2020

ആർമി പബ്ലിക് സ്കൂൾ

ആരോഗ്യ- കായിക വിദ്യാഭ്യാസം ... വെറും കളിയല്ല...

Calicut University

RECRUITMENT OF SPORTS PERSONS TO THE POST OF CONSTABLE (GENERAL DUTY) UNDER SPORTS QUOTA-2020 IN ITBP.

Recruitment of Meritorious Sportspersons to the posts of Income Tax Inspector, Tax Assistant and Stenographer Grade II

South Western Railway Sports Quota Jobs 2020 – 2021

The Tamilnadu Physical Education and Sports University

കാലിക്കറ്റ് സർവ്വകലാശാല കായിക വിദ്യാഭ്യാസ കോഴ്സുകൾ

എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?