കായിക കേരളം കുതിക്കുന്നു ലോകത്തിന്റെ നെറുകയ്യിലേക്ക്
440 കായികതാരങ്ങളെയാണ് സ്പോർട്സ് ക്വാട്ടയിൽ നിയമിച്ചത്.
കേരള കായിക രംഗം മുൻപെങ്ങുമില്ലാത്ത വിധം മുന്നേറിക്കൊണ്ടിരിക്കുകയാണ്. കായിക വകുപ്പും സർക്കാരും മികച്ച പിന്തുണയാണ് കായിക താരങ്ങൾക്കും പരിശീലകർക്കും നൽകികൊണ്ടിരിക്കുന്നത്.
അടിസ്‌ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും കായികതാരങ്ങൾക്ക് ശാസ്ത്രീയ പരിശീലനം നൽകുവാനും ഒട്ടേറെ പദ്ധതികളാണ് ഈ സർക്കാർ വികസിപ്പിച്ചെടുക്കുന്നത്. കൗണ്സിലുകളെയും അസോസിയേഷനുകളെയും കൂട്ടി യോജിപ്പിച് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം ഇടപെടൽ കൊണ്ട് നമ്മുടെ കായിക രംഗം സമാനതകളില്ലാത്തവിധം ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.
മികച്ച കായിക താരങ്ങളെ കണ്ടെത്തി പരിശീലനം നൽകാനും അർഹരായവർക്ക് സർക്കാർ ജോലി നൽകാനും ഈ സർക്കാറിനായി. ഈയൊരു കാലയളവിൽ 440 കായികതാരങ്ങളെയാണ് സ്പോർട്സ് ക്വാട്ടയിൽ നിയമിച്ചത്. ചരിത്രത്തിലാദ്യമായി 195 പേരെ ഒരുമിച്ചു നിയമിക്കാനും നമ്മുടെ സർക്കാറിനായി.
കിഫ്ബിയിലെയും കായിക വകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ചും സംസ്ഥാനത്തുടനീളം ഒട്ടേറെ സ്റ്റേഡിയങ്ങളാണ് നാടിനു സമർപ്പിക്കാൻ പോകുന്നത്.
14 ജില്ലാ സ്റ്റേഡിയങ്ങളും, 53 പഞ്ചായത്ത്/ മുനിസിപ്പൽ സ്റ്റേഡിയങ്ങളുമാണ് കിബ്ഫി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നത്. കായിക വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ഒൻപത് സ്റ്റേഡിയങ്ങളും നിർമിക്കുന്നുണ്ട്. അതിൽ നാലെണ്ണം നാടിന് സമർപ്പിക്കുകയും ചെയ്തു.
ഈ സ്റ്റേഡിയങ്ങൾ പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് 43 ഫുട്‌ബോൾ ഗ്രൗണ്ടുകളും, 27 സിന്തറ്റിക് ട്രാക്കുകളും, 33 ഇൻഡോർ സ്റ്റേഡിയങ്ങളും, 33 നീന്തൽ കുളങ്ങളുമുണ്ടാകും.
ഈ സ്റ്റേഡിയങ്ങൾ യാഥാർഥ്യമാകുമ്പോൾ ദേശീയ- അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാനും നമ്മുടെ കായിക താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും മെഡലുകൾ കൊയ്യാനും കേരളത്തിനാകും.
കൂടാതെ കായിക താരങ്ങൾക്കും പരിശീലകർക്കുമായി കിക്കോഫ്, സ്പ്ലാഷ്, ഹൂപ്‌സ്, സ്പ്രിന്റ് തുടങ്ങി നിരവധിയായ പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
സംസ്ഥാന സ്പോർട്സ് കൗണ്സിൽ കായിക പരിശീലകർക്കായി ഓൺലൈൻ വഴി റീഫ്രഷെർ കോഴ്സും നടത്തി വരുന്നു. ഇന്ത്യയിലെയും വിദേശത്തു നിന്നുമായി പ്രഗത്ഭരായ പരിശീലകരും ഡോക്ടർമാരുമാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഇത്തരത്തിൽ കേരളത്തിന്റെ കായിക രംഗത്തെ ലോകത്തിന്റെ നെറുകയ്യിൽ എത്തിക്കാൻ നാനാ മേഖലയിലും ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ് നമ്മുടെ സർക്കാർ.
ഈ ഇടപെടലുകൾ പൂർണതയിൽ എത്തുമ്പോൾ കായിക കേരളത്തിന്റെ ചിറകുകൾക്ക് കൂടുതൽ കരുത്താകും.. ആ കരുത്തിൽ നമ്മുടെ കായിക താരങ്ങൾ ഉയരങ്ങളിക്ക് പറക്കും.
THE SPORTIVE FORUM
Comments
Post a Comment
If you have any doubts, Please let me know