പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
രണ്ടു സെക്ഷനുകൾ ആയിട്ടാണ് പരീക്ഷകൾ നടക്കുന്നത്. രാവിലത്തെ സെക്ഷൻ 10 .30 മുതൽ 12 .30 വരെയും ഉച്ചക്കുള്ള സെക്ഷൻ 2 മണിമുതൽ 4 വരെ നടക്കും.
കണ്ണൂർ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷകൾ ഒക്ടോബർ 15 മുതൽ ഒക്ടോബർ 25 വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷ ഒഴിവാക്കാൻ നീക്കമുണ്ടായിരുന്നു. എന്നാൽ മറ്റു യൂണിവേഴ്സിറ്റികൾ പ്രവേശന പരീക്ഷ നടത്താൻ തീരുമാനിച്ചതും NEET , NET തുടങ്ങിയ പരീക്ഷകൾ നടക്കുന്നതോടെ സർവകലാശാല പ്രവേശന പരീക്ഷ പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
പരീക്ഷ സമയവും സ്ഥലവും യൂണിവേഴ്സിറ്റി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു ദിവസം രണ്ടു സെക്ഷനുകൾ ആയിട്ടാണ് പരീക്ഷകൾ നടക്കുന്നത്. രാവിലത്തെ സെക്ഷൻ 10 .30 മുതൽ 12 .30 വരെയും ഉച്ചക്കുള്ള സെക്ഷൻ 2 മണിമുതൽ 4 വരെ നടക്കും.
ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (B.P.Ed. ) എഴുത്തു പരീക്ഷ ഒക്ടോബർ 17 രാവിലെ 10 .30 മുതൽ 12 .30 വരെ SN കോളേജ് കണ്ണൂരിൽ വെച്ച് നടക്കും.സ്പോർട്സ് അചീവമെന്റ് സർട്ടിഫിക്കറ്റിന്റെ വെരിഫിക്കേഷൻ അന്നേ ദിവസം ഉച്ചക്ക് ശേഷം അവിടെ വെച്ചു നടക്കും. കായികക്ഷമത പരിശോധനയും (Physical Test) സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റും ഒക്ടോബർ 18 , 19 തീയതികളിൽ മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വെച്ച് നടക്കും.അപേക്ഷകർ രാവിലെ കൃത്യം 8 മണിക് റിപ്പോർട്ട് ചെയ്യണം.
മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (M.P.Ed.) എഴുത്തു പരീക്ഷ 19 ന് ഉച്ചക്ക് 2 മണിമുതൽ 4 വരെ SN കോളേജ് കണ്ണൂരിൽ വെച്ച് നടക്കും.. കായികക്ഷമത പരിശോധന (Physical Test) , സ്പോർട്സ് പ്രൊഫിഷ്യൻസി ടെസ്റ്റ്, .സ്പോർട്സ് അചീവമെന്റ് സർട്ടിഫിക്കറ്റിന്റെ വെരിഫിക്കേഷൻ എന്നിവ ഒക്ടോബർ 20 , 21 തീയതികളിൽ മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വെച്ച് നടക്കും.അപേക്ഷകർ രാവിലെ കൃത്യം 8 മണിക് റിപ്പോർട്ട് ചെയ്യണം.
Comments
Post a Comment
If you have any doubts, Please let me know