എന്തുകൊണ്ട് വാമിങ് അപ് & കൂളിംഗ് ഡൗൺ ചെയ്യണം?
കായികപ്രവർത്തനത്തിന് ഏർ പ്പെ ടുന്നതിനു മുൻപേയും ശേഷവും ചെയ്യുന്ന വ്യായാമങ്ങളാണ്. ആരോഗ്യം നിലനിർത്താൻ വേണ്ടിയും മാനസിക ഉല്ലാസത്തിനും മത്സരങ്ങളിലും നമ്മൾ പലതരം കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടാറുണ്ട്. വിവിധ തരത്തിലുള്ള കായിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ പലപ്പോഴും മറക്കുന്ന അല്ലെങ്കിൽ സമയക്കുറവ് എന്ന് പറഞ്ഞു ഒഴിവാക്കുന്ന വാമിങ് അപ്നെയും കൂളിംഗ് ഡൗണിനെയും കുറിച്ചാണ് ഇതിൽ പറയാൻ ആഗ്രഹിക്കുന്നത്. പലപ്പോഴും കേൾക്കുന്ന ഒരു കാര്യമാണ് മസ്സിൽ പിടിച്ചു, മസ്സിൽ കയറി, നെഞ്ചിൽ ഒരു പിടുത്തം, പെട്ടന്ന് ഷീണിച്ചു പോയി തുടങ്ങിയ കാര്യങ്ങൾ. ഇത്തരം അവസ്ഥകൾക്കുള്ള പ്രധാന കാരണം കൃത്യമായി വാമിങ് അപ്/ കൂളിംഗ് ഡൌൺ ചെയ്യാത്തതാണ്. ഏത് തരം കായികപ്രവർത്തനത്തിൽ ഏർപെട്ടാലും എത്ര തിരക്ക് പിടിച്ച ഷെഡ്യൂൾ ആയാലും ഒരു കാരണ വശാലും അവ ഒഴിവാക്കാൻ പാടില്ല, ഒഴിവാക്കുന്നതുമൂലം വലിയ ഇഞ്ചുറീസ് വരാനുള്ള സാധ്യത വളരെ വലുതാണ്. എന്താണ് വാമിങ് അപ്/ കൂളിംഗ് ഡൗൺ വാമിങ് അപ്/കൂളിംഗ് ഡൗൺ എന്നു പറഞ്ഞാൽ കായികപ്രവർത്തനത്തിന് ഏർപ്പെടുന്നതിനു മുൻപേയും ശേഷവും കുറഞ്ഞ തീവ്രതയിലും (Intensity) കുറഞ്ഞ വേഗതയിലും (Slower Pace) ചെയ്യുന്ന വ്യായാമങ്ങളാണ്....