Major Dhyan Chand.
ഡോൺ ബ്രാഡ്മാൻ പറഞ്ഞു, ക്രിക്കറ്റിൽ റൺസ് സ്കോർ ചെയ്യുന്നതുപോലെ താങ്കൾ ഹോക്കിയിൽ ഗോൾ നേടുന്നു. രാജ്യം കണ്ട എക്കാലത്തെയും വലിയ ഇതിഹാസമായ ധ്യാന്‍ചന്ദിനോടുള്ള ആദരവായാണ് അദ്ദേഹത്തിന്റെ ജനനദിവസം ദേശീയകായികദിനമായി രാജ്യം ആഘോഷിക്കുന്നത്. ഇന്ത്യൻ ഹോക്കി ചരിത്രത്തിൽ നിർണായക പങ്ക് വഹിച്ച താരമാണ് അദ്ദേഹം. 1905 ഓഗസ്റ്റ് 29 ന് അലഹബാദിൽ ശരദാ സിങ്ങിന്റെയും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികനായ സമേശ്വർ സിങ്ങിന്റെയും മകനായി ജനിച്ച ധ്യാൻ ചന്ദ് വളരെ ചെറുപ്രായത്തിൽ തന്നെ ഹോക്കിയിലേക്ക് ആകർഷിക്കപ്പെട്ടു. പിതാവിനെപ്പോലെ അദ്ദേഹവും പതിനാറാമത്തെ വയസ്സിൽ സൈന്യത്തിൽ ചേർന്നു. സൈന്യത്തിൽ ചേർന്നെങ്കിലും അദ്ദേഹം തെന്റെ പ്രിയപ്പെട്ട കായികവിനോദം തുടർന്നും കൊണ്ടുപോയി . ഡ്യൂട്ടി കഴിഞ്ഞ് രാത്രി സമയം കണ്ടത്തി ഹോക്കി പരിശീലിച്ചു. 1922 നും 1926 നും ഇടയിൽ അദ്ദേഹം വിവിധ സൈനിക ഹോക്കി മത്സരങ്ങളും റെജിമെന്റൽ ഗെയിമുകളും കളിച്ചു. 1926 ൽ സൈനിക ടീമിനൊപ്പം ന്യൂസിലാന്റിൽ പര്യടനം നടത്തി. ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ തന്റെ പ്രകടന മികവ് കൊണ്ട് കായിക ലോക...