ഫുട്‍ബോളും സോക്കറും ഒന്നാണോ?
അസോസിയേഷൻ ഫുട്ബോൾ, ഗ്രിഡിറോൺ ഫുട്ബോൾ, ഓസ്ട്രേലിയൻ ഫുട്ബോൾ ലോകത്തെ ഏറ്റവും ജനപ്രിയ കായിക ഇനങ്ങളിലൊന്നാണ് ഫുട്ബോൾ. വിവിധ രാജ്യങ്ങളുടെയും താരങ്ങളുടെയും കടുത്ത ആരാധകരാണ് നമ്മൾ. ഫുട്ബോൾ ലോകകപ്പ്, മറ്റു ലീഗ് മത്സരങ്ങൾ വരുമ്പോൾ നമ്മളെത്ര ആവേശഭരിതരാണെന്ന് നമുക്കറിയാം. ചിലപ്പോഴൊക്കെ ഫുട്ബോൾ എന്നതിന് പകരം സോക്കർ എന്നും നാം ഉപയോഗിക്കാറുണ്ട്. ശരിക്കും ഈ രണ്ടു പേരുകളും ഒരു രണ്ട് വാക്കുകളും ഒരേ കായിക ഇനത്തെയാണോ സൂചിപ്പിക്കുന്നതെന്ന്? ചിലർ അത് രണ്ടും ഒന്നാണെന്നും മറ്റുചിലർ ഇവ രണ്ടു കായിക ഇനങ്ങളാണെന്നും പറയുന്നു. എന്നാൽ ചില സമാനതകൾ ഉണ്ടെങ്കിലും ഈ രണ്ടു പേരുകളും വ്യത്യസ്തമാണ് എന്നതാണ് സത്യം. പ്രധാനമായും കാലുപയോഗിച്ചു കളിക്കുന്ന കായിക ഇനങ്ങളെയല്ലാം പൊതുവെ വിളിക്കുന്ന പേരാണ് ഫുട്ബോൾ. അപ്പോൾ കാലുപയോഗിച്ചു കളിക്കുന്ന വേറെ ഇനങ്ങളും ഉണ്ടോ? അതിനെയൊക്കെ ഫുട്ബോൾ എന്ന് വിളിക്കാറുണ്ടോ? ഉണ്ട്, അവയേതൊക്കെ എന്ന് നോക്കാം. അസോസിയേഷൻ ഫുട്ബോൾ, ഗ്രിഡിറോൺ ഫുട്ബോൾ, ഓസ്ട്രേലിയൻ ഫുട്ബോൾ, റഗ്ബി, ഗാലിക് ഫുട്ബോൾ എന്നിവയാണ് വ്യത്യസ്ത തരം ഫുട്ബോൾ ഗെയിമുകൾ. നമ്മൾ സാധാരണ ഫുട്ബോൾ എന്ന് വിളിക്കുന്നത...