കളി തടയേണ്ടതല്ല
കുട്ടികളുടെ പഠിപ്പ് ഇല്ലാതാക്കുന്ന അവരുടെ ഭാവി ഇല്ലാതാക്കുന്ന ഒന്നാണോ ഈ കളി? എപ്പോഴും കളിയാ, നിലത്തു നിക്കില്ല, പേപ്പർ കിട്ടിയാൽ നേരെ സ്‌പോർട്‌സ് പേജ് നോക്കും, ഫുൾ ടൈം സ്പോർട്സ് ചാനൽ. ഇങ്ങനെയൊക്കെ കേൾക്കാത്ത ഒരു കുട്ടിപോലും ഉണ്ടാകില്ല. ഇതൊക്കെ എന്തോ മഹാ അപരാധം പോലെയാണ് നമ്മുടെ പലരുടെയും സമീപനം. കുട്ടി പഠിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഇടക്കിടെ വിളിച്ചു ചോദിക്കുന്ന രക്ഷിതാക്കൾ എന്റെ കുട്ടി നന്നായി കളിക്കുന്നുണ്ടോ എന്നു ചോദിച്ചിട്ടുണ്ടാകുമോ എപ്പോഴെങ്കിലും? വഴിയില്ല. എല്ലാ വിഷയത്തിനും ട്യൂഷൻ വെക്കുക്കന്നതിനിടയിൽ എപ്പോഴെങ്കിലും കുട്ടിയെ കളിപടിപ്പിക്കാൻ അല്ലെങ്കിൽ ആരോഗ്യം സംരക്ഷിക്കാൻ ഒരു കോച്ചിനെയോ ട്രൈനേരയോ വെക്കുന്നതിനെ പറ്റി ആലോചിച്ചിട്ടുണ്ടാകുമോ? അതിനും സാധ്യത ഇല്ല. കുട്ടികളുടെ പഠിപ്പ് ഇല്ലാതാക്കുന്ന അവരുടെ ഭാവി ഇല്ലാതാക്കുന്ന ഒന്നാണോ ഈ കളി അല്ലെങ്കിൽ സ്‌പോർട്‌സ്? എന്തുകൊണ്ടാണ് മറ്റു വിഷയങ്ങൾക്ക് കിട്ടുന്ന പ്രാധ്യാന്യം കായിക വിദ്യാഭ്യാസത്തിന് കിട്ടാത്തത്. ഇങ്ങനെ മാറ്റി നിർത്തപ്പെടേണ്ട ഒരു മേഖലയാണോ ഈ കയികരംഗം? എന്റെ അഭിപ്രായത്തിൽ ഏത് വിഷയത്തിലും പ്രവീണ്യമുള്ള ആർക്കും കടന്നുവ...